ChithrabhoomiMalayalamNews

‘ലഹരി ഉപയോ​ഗിക്കുന്നവരുമായി ഇനി സിനിമ ചെയ്യില്ല’: വിൻസി അലോഷ്യസ്

ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വിൻസി അലോഷ്യസ്. ഈ ഒരു തീരുമാനത്തിന്റെ പേരിൽ തനിക്കിനി സിനിമയൊന്നും കിട്ടിയില്ലെന്ന് വരുമെന്നും നടി പറഞ്ഞു. കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിൻസി.

കെസിവൈഎം അങ്കമാലി മേജർ അതിരൂപതയുടെ പ്രവർത്തന വർഷ ഉദ്ഘാടനത്തിനായാണ് എത്തിയത്. ലഹി വിരുദ്ധ കാമ്പയിൻ കൂടിയാണ് ഇതിന്റെ മെയിൻ ഉദ്ദേശമെന്ന് വിൻസി പറഞ്ഞു. നിങ്ങളോട് ഒരു കാര്യം പറയുകയാണ്. ഈ തീരുമാനത്തിന്റെ പേരിൽ മുന്നോട്ടുപോകുമ്പോൾ തനിക്ക് സിനിമ കിട്ടിയില്ലെന്ന് വരുമെന്നുമായിരുന്നു നടിയുടെ വാക്കുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button