അജിത് നായകനാകുന്ന പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണം നേടുന്ന സിനിമ കാണുന്നതിന് ശാലിനിയും മകൾ അനൗഷ്‌കയും എത്തിയിരിക്കുകയാണ്. രോഹിണി തിയേറ്ററിലെത്തിയാണ് ഇരുവരും ചിത്രം കണ്ടത്. ആരാധകരുടെ ആരവങ്ങൾക്കിടയിൽ ശാലിനിയും മകളും സിനിമ കാണുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ ഗുഡ് ബാഡ് അഗ്ലിക്ക് അനുകൂലമായ പ്രതികരണങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. അജിത് ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് ആദിക് രവിചന്ദ്രൻ ഒരുക്കിവെച്ചിരിക്കുന്നത് എന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്.
ഇൻട്രോ സീൻ മുതൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വക സിനിമ നൽകുന്നുണ്ട്. മാത്രമല്ല അജിത്തിന്റെ ടൈറ്റിൽ കാർഡ് ഏറെ ആവേശമുണർത്തുന്നതാണെന്നും പ്രേക്ഷകർ പറയുന്നു. തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരു ‘അജിത് ഷോ’ തന്നെയാണ് സിനിമ. അജിത്തിന്റെ പ്രകടനത്തിനൊപ്പം എല്ലാവരും പ്രശംസിക്കുന മറ്റൊരു പെർഫോമൻസ് അർജുൻ ദാസിന്റേതാണ്. ജി വി പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്.