സിനിമ മികച്ച ആസ്വാദനത്തിന്റെ ആഘോഷമാകുന്നതിനൊപ്പം ചിന്തിക്കാനുള്ള അവസരമൊരുക്കുക കൂടി ചെയ്യുമ്പോൾ അത് ഒരു സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തും. പലരും മറന്ന ചരിത്രം ഓർമ്മപ്പെടുത്തുന്ന ടോവിനോ ചിത്രം നരിവേട്ടയ്ക്ക് കയ്യടിക്കുകയാണ് പ്രേക്ഷകർ. കാഴ്ചക്കാരുടെ ഹൃദയത്തിൽ ആഴത്തിൽ തൊടുന്ന ചിത്രമായി മാറുകയാണ് . നമ്മുടെ ഇമോഷനുകളെ കലർപ്പില്ലാതെ സിനിമ ആവിഷ്ക്കരിച്ചു എന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. വീണ്ടും വീണ്ടും തിയേറ്ററിലേക്ക് ആളുകളെ എത്തിക്കുന്ന സിനിമ മാജിക് ആവോളം ചേർന്നിട്ടുണ്ട് ഈ സിനിമയിലേക്ക് ഉറപ്പിച്ച് പറയാം.
അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം ഒരു പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ തന്നെയാണ്. ശക്തമായ മനുഷ്യ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയെ ആസ്വാദക ഹൃദയത്തിൽ പതിപ്പിക്കുന്നത് അനുരാജിന്റെ സംവിധാന മികവ് കൊണ്ടുകൂടിയാണ്. തന്റെ കരിയറിലെ ഏറ്റവും ബെസ്റ്റ് കഥാപാത്രത്തെ ഈ സിനിമ ടോവിനോയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. സിനിമയുടെ പ്രസ് മീറ്റിനിടയിൽ ടോവിനോ പറഞ്ഞ വാരി ‘ഹൃദയം കൊണ്ട് പൂർത്തിയാക്കിയ സിനിമയാണ് നരിവേട്ട എന്നായിരുന്നു’..ഹൃദയം കൊണ്ട് പൂർത്തിയാക്കിയ സിനിമ പ്രേക്ഷകൾ ഹൃദയം കൊണ്ട് സ്വീകരിക്കുന്നു എന്നതിൽ ചിത്രത്തിന്റെ പിന്നണി പ്രവർത്തകർക്ക് അഭിമാനിക്കാം
വയനാട്ടിലെ ആദിവാസി ഭൂസമരത്തിന് ഇടയില്‍ നിയമിക്കപ്പെടുന്ന വർഗീസ് എന്ന പൊലീസ് കോണ്‍സ്റ്റബിലിൻറെ ജീവിതവും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളും സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നു. സിനിമയുടെ തുടക്കം മുതൽ പ്രേക്ഷകന് കണ്ണെടുക്കാതെ കണ്ടാസ്വദിക്കാനുള്ള എലമെൻറ്സ് തുന്നിച്ചുച്ചേർത്തിട്ടുണ്ട്. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടുകൂടി പുറത്തിറങ്ങിയ ചിത്രത്തിന്റെ കരുത്തുറ്റ, കഥാമൂല്യമുള്ള തിരക്കഥയ്ക്ക് പിന്നിൽ അബിൻ ജോസഫാണ്. എഴുത്തിന്റെ കരുത്ത് കൂടിയാണ് സിനിമയെ കൂടുതൽ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്. ടോവിനോയ്ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും വില്ലനിസത്തിന്റെ പരുക്കൻ ഭാവം തെല്ലും നഷ്ടമാകാതെ ചേരനും സിനിമയുടെ അഭിനയിച്ച് വിസ്മയിപ്പിക്കുന്നുണ്ട്..
എല്ലാക്കാലവും മാറ്റിനിർത്തലിന് വിധേയമായ മനുഷ്യരായ ആദിവാസി ജനവിഭാഗത്തിന്റെ പോരാട്ടത്തിന്റെ കഥ പറയുമ്പോൾ ഛായാഗ്രഹണം കഥപറച്ചിലിൽ സുപ്രധാനമായ ഭാഗം നിർവഹിക്കേണ്ടതുണ്ട്. വിജയ് അക്കാര്യത്തിൽ പൂർണമായും വിജയിച്ചു എന്ന് തന്നെ പറയാം.. സംഗീതത്തിന് പിന്നിലെ ജേക്സ് ബിജോയ് മാജിക് പ്രേക്ഷകനെ തിയേറ്റർ വിട്ടിറങ്ങുമ്പോഴും പിന്തുടരുന്നുമുണ്ട്.. ഉറപ്പായും തിയേറ്ററിൽ നഷ്ടമക്കാതിരിക്കേണ്ട കാഴ്ചാനുഭവമാണ് നരിവേട്ട. സിനിമ പോരാട്ടത്തിന്റെ പ്രതികരണത്തിന്റെ നിമിഷങ്ങൽ നിങ്ങളിളും അനുഭവങ്ങളും നിങ്ങളിൽ നിറയ്ക്കുമെന്ന് ഉറപ്പാണ്.