Celebrity

സംഗീത് അയ്യപ്പാ എന്ന് പറഞ്ഞപ്പോഴൊക്കെ ഞാന്‍ പൊട്ടിച്ചിരിച്ചു; നിവിൻ പോളിയുടെ സർപ്രൈസ് കോളിൽ ഞെട്ടി സായ്പല്ലവി

നടി സായ് പല്ലവിക്ക് നിവിൻ പോളി നൽകിയ സർപ്രൈസ് ഫോൺ കോളും അതിനോടുള്ള താരത്തിന്റെ പ്രതികരണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജഗപതി ബാബുവിന്റെ ടോക്ക് ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഈ രസകരമായ സംഭവം. നിവിന്റെ പുതിയ ചിത്രമായ ‘ബത്‌ലഹേം കുടുംബ യൂണിറ്റി’നെക്കുറിച്ചും ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചും സായ് പല്ലവി വേദിയിൽ വാചാലയായി.

രണ്ട് ദിവസം മുമ്പാണ് താന്‍ സിനിമ കണ്ടതെന്നും നിവിനെ വിളിക്കാനിരിക്കുകയായിരുന്നുവെന്നും സായ് പല്ലവി പറഞ്ഞു. മമിത ബൈജുവിനേയും സംഗീത് പ്രതാപിനേയും കുറിച്ചും സായ് പല്ലവി സംസാരിക്കുന്നുണ്ട്. ”നിങ്ങളുടെ സിനിമ ബ്ലോക്ബസ്റ്റര്‍ ആയതില്‍ അഭിനന്ദനങ്ങള്‍. രണ്ട് ദിവസം മുമ്പാണ് ഞാന്‍ ബത്‌ലഹേം കുടുംബ യൂണിറ്റ് കണ്ടത്. മമിത അഡോറബിള്‍ ആയിരുന്നു. നിങ്ങളുടെ സംവിധായകന്‍ കഥാപാത്രം ചെയ്ത ഒരാളുണ്ടല്ലോ, അവന്‍ ഓരോ തവണ അയ്യപ്പാ എന്ന് പറയുമ്പോഴും ഞാന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. വിളിച്ചതിന് നന്ദി നിവി, ഇത് വല്ലാത്തൊരു സര്‍പ്രൈസ് ആയിപ്പോയി. നിങ്ങളോട് സംസാരിക്കാനായതില്‍ സന്തോഷം. ഞാന്‍ നിങ്ങളെ വിളിക്കാനിരിക്കുകയായിരുന്നു, സിനിമയെക്കുറിച്ച് സംസാരിക്കാനായി” എന്നാണ് സായ് പല്ലവി പറഞ്ഞത്.

നിവിൻ പോളി നായകനായി എത്തിയ ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ​ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രത്തിൽ മിമിത ബൈജു ആണ് നായിക വേഷത്തിൽ എത്തിയത്. ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ തേരോട്ടം നടത്തിയിരുന്നു. 300 കോടി കളക്ഷൻ ഇതിനകം ചിത്രം പിന്നിട്ടു കഴിഞ്ഞു. പ്രമുഖ ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 330.13 കോടി രൂപയാണ് ഇതുവരെ ബെത്‌ലഹേം കുടുംബ യൂണിറ്റ് നേടിയിരിക്കുന്നത്.

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button