Celebrity

‘വെളുത്തതുകൊണ്ട് മാത്രമാണ് നോര്‍ത്ത് ഇന്ത്യന്‍ നടിമാരെ സൗത്ത് സിനിമകളില്‍ കാസ്റ്റ് ചെയ്യുന്നത്’; രാധിക ആപ്തെ

സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഇപ്പോള്‍ എന്തുകൊണ്ട് കാണുന്നില്ല എന്ന ചോദ്യത്തിന് മറുപടിയുമായി നടി രാധിക ആപ്‌തെ. അവസരം ലഭിക്കാത്തതുകൊണ്ടല്ല താന്‍ സൗത്ത് ഇന്ത്യന്‍ സിനിമകളുടെ ഭാഗമാകാത്തത് എന്നും നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള നടിമാരെ കാസ്റ്റ് ചെയ്യുന്നതിന്റെ പ്രധാന കാരണം അവര്‍ വെളുത്തനിറമായതു കൊണ്ടാണെന്നും അറിഞ്ഞപ്പോൾ ബുദ്ധിമുട്ടായിയെന്നും രാധിക പറഞ്ഞു. ഗലാട്ടാ തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. ‘ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ചെയ്യാത്തത് വേറൊന്നും കൊണ്ടല്ല. പണ്ട് ഞാന്‍ സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള നടിമാര്‍ എന്നോട് ഒരു കാര്യം പറഞ്ഞു. നോര്‍ത്ത് ഇന്ത്യയില്‍ നിന്നുള്ള നടിമാരെ തമിഴിലും തെലുങ്കിലും കാസ്റ്റ് ചെയ്യുന്നതിന്റെ പ്രധാന കാരണം അവര്‍ വെളുത്തനിറമായതുകൊണ്ടാണ് എന്ന് അറിഞ്ഞപ്പോള്‍ വല്ലാത്ത അവസ്ഥയിലായി’, രാധിക ആപ്‌തെ പറഞ്ഞു.

‘ഇവിടെ നല്ല കഴിവും ടാലന്റുമുള്ള നടിമാര്‍ ധാരാളമുണ്ട്. അവരെ വിളിച്ചാല്‍ പോരെ എന്ന് ഞാന്‍ പറയും. അത് മാത്രമല്ല, എനിക്ക് ഒട്ടും അറിയാത്ത ഭാഷയാണ്. അത് എങ്ങനെ കണ്‍വേ ചെയ്യുമെന്ന് എനിക്കറിയില്ല. കാരണം ഡയലോഗുകളില്‍ എന്തെങ്കിലും ഇംപ്രൊവൈസേഷന്‍ ചെയ്യണമെന്ന് തോന്നിയാലും അത് നടക്കില്ല. അതെല്ലാം കൊണ്ട് സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്’, രാധിക ആപ്‌തെ കൂട്ടിച്ചേർത്തു. ധര്‍മരാജ് ഷെട്ടി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ സീരീസാണ് അക്ക. കീര്‍ത്തി സുരേഷും രാധിക ആപ്‌തെയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും വലിയ പ്രതീക്ഷകള്‍ നല്‍കി. ബോളിവുഡിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ യഷ് രാജ് ഫിലിംസാണ് നിര്‍മിക്കുന്നത്. ഒക്ടോബര്‍ 30ന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സീരീസ് സ്‌ട്രീമിംഗ്‌ ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button