നടി കീർത്തി സുരേഷ് പ്രധാന കഥാപാത്രമായി എത്തുന്ന നെറ്റ്ഫ്ളിക്സ് സീരീസാണ് അക്ക. നടൻ വിശാഖ് നായർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സീരീസിന്‍റെ പ്രമോഷൻ ചടങ്ങിനിടെ വിശാഖും താനും ബന്ധുക്കളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കീർത്തി. കസിനൊപ്പം റൊമാൻസ് ചെയ്യുക എളുപ്പമല്ല എന്നാണ് കീർത്തി പറയുന്നത്. നടി രാധിക ആപ്തെയുമായുള്ള അഭിമുഖത്തിലാണ് രസകരമായ വിവരം കീർത്തി പങ്കുവച്ചത്. സ്ക്രിപ്റ്റ് വായിക്കാൻ എത്തിയപ്പോൾ വിശാഖ് തന്നെയാണ് ഈ ബന്ധത്തെക്കുറിച്ച് കീർത്തിയോട് പറഞ്ഞത്. എന്നാൽ ഇത് പറയാതിരുന്നെങ്കിൽ നന്നായിരുന്നു എന്നാണ് അപ്പോൾ തോന്നിയത് എന്നാണ് കീർത്തി തമാശയായി കൂട്ടിച്ചേർത്തത്.
വിശാഖും ഞാനും കസിൻസാണ്. സെക്കൻഡ് കസിൻസ്. എന്‍റെ കസിനോടൊപ്പം റൊമാൻസ് ചെയ്യുക എളുപ്പമല്ല. വിശാഖിനെ എനിക്ക് നേരത്തെ അറിയാമായിരുന്നു. സ്ക്രിപ്റ്റ് വായിക്കാൻ എത്തിയ ദിവസമാണ് വിശാഖ് നമ്മൾ കസിൻസ് ആണെന്ന് അറിയാമോ എന്ന് പറയുന്നത്. എന്തു ബന്ധം എന്ന് ചോദിച്ചപ്പോൾ അവൻ ഒരു അപ്പൂപ്പന്‍റെയും അമ്മൂമ്മയുടെയും കാര്യം പറഞ്ഞു. അപ്പോൾ ഞാൻ അവനോട് ഇത് നീ എന്നോട് പറയേണ്ടിയിരുന്നില്ല എന്ന് പറഞ്ഞി. ഇത് അറിഞ്ഞതിനു ശേഷം ഞാൻ ചെയ്തത് അവനൊപ്പം പ്രണയരംഗത്തിൽ അഭിനയിക്കുക എന്നതായിരുന്നു.- കീർത്തി സുരേഷ് പറഞ്ഞു.




