Malayalam

ബ്രസീലിയൻ-മെക്സിക്കൻ ശൈലിയിൽ കിടിലൻ പാട്ടുമായി ‘ഡിസ്കോ’; ‘കൗൻക’ ഗാനം പുറത്തിറങ്ങി

സംഗീതപ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ച “ഇതിന്നോ ആദാമേ..” എന്ന ഹിറ്റ് ഗാനത്തിന് പിന്നാലെ, ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ‘ഡിസ്കോ’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. ബ്രസീലിയൻ, മെക്സിക്കൻ സംഗീത ശൈലികളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘കൗൻക’ എന്ന വ്യത്യസ്തമായ ഗാനമാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. മണികണ്ഠൻ അയ്യപ്പ സംഗീത സംവിധാനവും പ്രൊഡക്ഷനും നിർവ്വഹിച്ചിരിക്കുന്ന ഈ ഗാനം രചിച്ച് ആലപിച്ചിരിക്കുന്നത് റാപ്പറായ വെനൊ മിസ്സ് ആണ്. അബിൻ പോളാണ് ഗാനത്തിന്റെ മിക്സിം​ഗും മാസ്റ്ററിം​ഗും കൈകാര്യം ചെയ്തിരിക്കുന്നത്.

സംവിധായകൻ ഉല്ലാസ് ചെമ്പന്റെ സഹോദരനും പ്രശസ്ത നടനുമായ ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ അദ്ദേഹം തന്നെയാണ്. സൂപ്പർഹിറ്റ് ചിത്രമായ ‘അങ്കമാലി ഡയറീസി’ന് ശേഷം ചെമ്പൻ വിനോദ് തിരക്കഥയെഴുതുന്ന ചിത്രത്തിൽ ആന്റണി വർഗീസ് പെപ്പെ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചെമ്പൻ വിനോദ് ജോസ്, ദേവ് മോഹൻ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവൻ, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, വിനീത് തട്ടിൽ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

മികച്ച സാങ്കേതിക അണിയറപ്രവർത്തകരുടെ നിരയാണ് ‘ഡിസ്കോ’യ്ക്കായി ഒത്തുകൂടിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അർമോ നിർവ്വഹിക്കുമ്പോൾ, സംഗീതം മണികണ്ഠൻ അയ്യപ്പയും എഡിറ്റിംഗ് രോഹിത് വി.എസ് വാരിയത്തുമാണ് കൈകാര്യം ചെയ്യുന്നത്. പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ കിംഗ്സൺ, കോസ്റ്റ്യൂംസ്: മെൽവി ജെ, കളറിസ്റ്റ്: അശ്വത് സ്വാമിനാഥൻ, സൗണ്ട് ഡിസൈനർ: ആർ കണ്ണദാസൻ, സൗണ്ട് മിക്സ്: കണ്ണൻ ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, വിഎഫ്എക്സ്: ഐഡന്റ് വിഎഫ് എക്സ് ലാബ്സ്, സ്റ്റിൽസ്: ബോയ്ക്, ഡിസൈൻസ്: കൃഷ്ണപ്രസാദ്, മാർക്കറ്റിംഗ് & വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാൻ്റ്, പി.ആർ.ഒ: ഹെയിൻസ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button