കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കഴുത്തിലും പുലിപ്പല്ലു കെട്ടിയ മാല ഉണ്ടെന്ന് പരാതി. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഹാഷിം ആണ് ഡിജിപിക്ക് വിഷയത്തിൽ പരാതി നൽകിയത് . സുരേഷ് ഗോപി കണ്ണൂരിലെ ഒരു പരിപാടിയിൽ ഷർട്ട് ധരിക്കാതെ നടക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി 13-06-2024 ൽ, കണ്ണൂരിലെ മാമിനിക്കുന്ന് ക്ഷേത്രദർശനവേളയിൽ കഴുത്തിൽ പുലിപ്പല്ല് മാല ധരിച്ചിരുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പങ്കുവെയ്ക്കപെട്ടിരുന്നുവെന്നും പരാതിയിലുണ്ട്
മറ്റൊരു ദിവസം തൃശ്ശൂർ നഗരത്തിൽ നടന്ന പൊതുപരിപാടിയിലും പ്രകടനത്തിലും കഴുത്തിലണിഞ്ഞ പുലിപല്ല് മാല പൊതുജനത്തിന് ദൃശ്യമാകുന്ന വിധം ശരീരത്തിൽ അണിഞ്ഞ് പ്രദർശിപ്പിച്ചിരുന്നവെന്നും പരാതിയിൽ പറയുന്നു.