MalayalamNews

“തുടരും കണ്ടു, മോഹൻലാൽ അസാധാരണം” ; പ്രദീപ് രംഗനാഥൻ

മോഹൻലാൽ ചിത്രം തുടരും കണ്ട് സംവിധായകൻ തരുൺ മൂർത്തിയെ അഭിനന്ദിച്ച് താരം താരം പ്രദീപ് രംഗനാഥൻ. ചിത്രം കണ്ട് പ്രദീപ് രംഗനാഥൻ തരുൺ മൂർത്തിക്ക് ഇൻസ്റ്റാഗ്രാമിൽ അയച്ച സന്ദേശം തരുൺ മൂർത്തി സ്റ്റോറിയിൽ പങ്കുവെക്കുകയായിരുന്നു. മെയ് 30ന് ഒടിടി റിലീസ് ആയതോടെ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.ഹായ് ബ്രദർ, തുടരും കണ്ടു, എന്തൊരു പടമാണത്, ഒരുപാടിഷ്ടമായി. നായക കഥാപാത്രത്തിന്റെ വികാര വിക്ഷോഭങ്ങളൊക്കെ എനിക്ക് അസാധാരണമായാണ് തോന്നിയത്. നിങ്ങളുടെ വരും പ്രോജക്റ്റുകൾക്ക് എന്റെ ആശംസകൾ” പ്രദീപ് രംഗനാഥന്റെ വാക്കുകൾ. ‘ബ്രദർ താങ്ക്യു’ എന്നാണ് തരുൺ മറുപടി പറഞ്ഞിരിക്കുന്നത്.

തുടരും ചിത്രത്തെയും മോഹൻലാലിന്റെ പ്രകടനത്തെയും പ്രശംസിച്ച് തമിഴ് സംവിധായകൻ സെൽവരാഘവനും എക്‌സിൽ പോസ്റ്റിട്ടിരുന്നു. ചിത്രത്തിലെ ഷണ്മുഖനെന്ന വേഷം ചെയ്യാൻ മോഹൻലാലിന് മാത്രമേ സാധിക്കൂ എന്നും, മോഹൻലാൽ ആണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടനെന്നും സെൽവരാഘവൻ പറഞ്ഞു.ഏറെ കാലത്തിന് ശേഷം മോഹൻലാൽ അഭിനയിച്ച ഫാമിലി എന്റർടൈനറായ തുടരുമിൽ മോഹൻലാലിനൊപ്പം ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രം വേൾഡ് വൈഡ് ആയി 237 കോടി രൂപ കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button