കലന്തൻ ബഷീർ രചനയും സംവിധാനവും നിർവഹിച്ച ‘ജാനകിക്കാട് പോലീസ് സ്റ്റേഷൻ’ എന്ന ഷോർട്ട് മൂവി ഇപ്പോൾ യുട്യൂബിൽ തരംഗമായികൊണ്ടിരിക്കുകയാണ്. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് കേരള പോലീസിന്റെ സഹായത്തോടെ നിർമ്മിച്ച ചിത്രമാണിത്. ശ്രീജിത്ത് നായർ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ആസിഫ് അലി, രമേശ് പിഷാരടി എന്നിവരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ഈ ഷോർട്ട് മൂവി റിലീസ് ചെയ്തത്. ഡ്രഗ്സ്സ് മാഫിയയ്ക്ക് അടിമയാകുന്ന യുവതലമുറയുടെ കുടുംബ ബന്ധങ്ങളിൽ വലിയ ആഘാതത്തിൽ ഏൽക്കുന്ന മുറിവുകളാണ് ചിത്രത്തിന് ഇതിവൃത്തം. ഇമോഷണൽ ത്രില്ലർ ജോണറിലാണ് കഥ പറഞ്ഞിരിക്കുന്നത്. നിരവധി വൈകാരിക മുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചുലക്കുന്ന ഷോർട്ട് മൂവിയാണിത്.
അഡ്വക്കറ്റ് ഡോ.കെ വിജയരാഘവൻ( നാഷണൽ ചെയർമാൻ എൻ എച് ആർ എ സി എഫ് ) ശ്രീ പുട്ട വിമലാദിത്യ ഐപിഎസ് (ഡി ഐ ജി & കമ്മീഷണർ ഓഫ് പൊലീസ്, കൊച്ചി സിറ്റി), ശ്രീ പി രാജ് കുമാർ (അസിസ്റ്റന്റ് കമ്മീഷൻ ഓഫ് പൊലീസ് ), ശ്രീ വിനോദ് കുമാർ മോട്ടോർ (വെഹിക്കിൾ ഇൻസ്പെക്ടർ) എൻ എം ബാദുഷ (സിനിമ നിർമാതാവ് ) തുടങ്ങി പ്രമുഖരും പങ്കെടുത്തു. എഡിറ്റിംഗ് ബെൻ ഷെറിൻ ബി, മ്യൂസിക് പ്രദീപ് ടോം. സി ആർ സലിം, ടോഷ് ക്രിസ്റ്റി, ബാലാജി ശർമ, ബാലൻ പാറക്കൽ, കലന്തൻ ബഷീർ, ബെൻ ഷെറിൻ എന്നിവരാണ് ഈ ഷോർട്ട് മൂവിയിൽ അഭിനയിച്ചിരിക്കുന്നത്.