MalayalamNews

പ്രിവ്യൂ ഷോയില്‍ ഗംഭീര അഭിപ്രായം; ‘മൂണ്‍ വാക്ക്’ ഇന്ന് മുതല്‍ തിയേറ്ററുകളില്‍

മലയാള സിനിമക്ക് വീണ്ടും ഒരുകൂട്ടം നവാഗതരായ പ്രതിഭകളെ സമ്മാനിക്കുകയാണ് മൂണ്‍ വാക്ക് എന്ന ചിത്രം. ഇന്നലെ കൊച്ചിയില്‍ നടന്ന മൂണ്‍വാക്കിന്റെ പ്രീമിയര്‍ ഷോ കാണാനായി മലയാള സിനിമയിലെ വിവിധ മേഖലകളിലെ പ്രഗത്ഭര്‍ എത്തിച്ചേര്‍ന്നു. ചിത്രത്തിന്റെ പ്രിവ്യൂന് മുക്തകണ്ഠമായ പ്രശംസകളും നിലക്കാത്ത കൈയടികളുമാണ് ലഭിച്ചത്. ‘ചീള് പിള്ളേരുടെ ഞെരിപ്പ് പ്രകടനം’ ഇനി ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണെന്നു ലിജോ ജോസ് പെല്ലിശ്ശേരി പ്രിവ്യൂ ഷോക്ക് ശേഷം പറഞ്ഞു. ഞങ്ങള്‍ മലര്‍വാടിയിലൂടെ വന്ന് പ്രേക്ഷക സ്വീകാര്യത നേടിയ പോലെ മൂണ്‍ വാക്ക് താരങ്ങളും അവരുടെ പ്രിയപ്പെട്ട താരമാകുമെന്നും’ ഭഗത് മാനുവല്‍ ഷോ കഴിഞ്ഞു പറഞ്ഞത് ശ്രേദ്ധേയമാണ്. മേജര്‍ രവി, ടിനു പാപ്പച്ചന്‍, ജിസ് ജോയ്, മഞ്ജു പിള്ളൈ, വിഷ്ണു ഉണ്ണി കൃഷ്ണന്‍, സുധി കോപ്പ, രവീന്ദ്രന്‍, അഭിമന്യു തിലകന്‍, ഗിരീഷ് ഗംഗാധരന്‍, ഭഗത് മാനുവല്‍, വിപിന്‍ അറ്റ്‌ലി, നജീം കോയ, ആല്‍ഫി പഞ്ഞിക്കാരന്‍, നിഷാ സാരംഗ് തുടങ്ങി നിരവധി താരങ്ങള്‍ പ്രീവ്യൂ ഷോക്ക് ശേഷം യുവ താരനിരയെയും ചിത്രത്തെയും അഭിനന്ദിച്ചു. മൂണ്‍ വാക്ക് ഇന്ന് മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു.

മൂണ്‍ വാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി മൂണ്‍വാക്കിലെ വേവ് സോങ് എന്ന ഗാനത്തിന്റെ റീല്‍ കോണ്ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കു പുറമെ ലിജോ ജോസ് പെല്ലിശ്ശേരി പുതിയ ഗാന ചിത്രീകരണത്തിലേക്കും അവസരം ലഭിക്കും. മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ മൂണ്‍വാക്ക് സോഷ്യല്‍ മീഡിയ പേജുകളില്‍ ലഭ്യമാണ്. മൂണ്‍വാക്കിന്റെ ട്രെയ്‌ലറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.മാജിക് ഫ്രെയിംസ്, ആമേന്‍ മൂവി മോണാസ്ട്രി, ഫയര്‍ വുഡ് ഷോസ് എന്നീ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിന്‍ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂര്‍ണ്ണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂണ്‍വാക്ക് മാജിക് ഫ്രെയിംസ് വിതരണം നിര്‍വഹിക്കുന്നു.

നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായര്‍, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂണ്‍ വാക്കിന്റെ കഥ,തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ്എ.കെ, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍, നിതിന്‍ വി നായര്‍, ഛായാഗ്രഹണം : അന്‍സാര്‍ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരണ്‍ ദാസ് എന്നിവര്‍ നിര്‍വഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button