ബിജു മേനോനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ സിനിമയാണ് വലതുവശത്തെ കള്ളൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഒരു പൊലീസ് സ്റ്റേഷന് മുന്നിൽ കുറെ പൊലീസുകാർക്കിടയിൽ നിൽക്കുന്ന ബിജു മേനോനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഒരു കുറ്റാന്വേഷണ സിനിമയാണെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ജോജു ജോർജും സിനിമയിൽ ഒരു പ്രധാന വേഷത്തിലുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, ആസിഫ് അലി ചിത്രമായ മിറാഷ് ആണ് ഇനി പുറത്തിറങ്ങാനുള്ള ജിത്തു ജോസഫ് സിനിമ. ചിത്രം സെപ്റ്റംബര്‍ 19ന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. ഹക്കിം ഷാജഹാന്, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് ‘മിറാഷി’ലെ മറ്റു പ്രമുഖ താരങ്ങള്‍. ഇ ഫോര്‍ എക്സ്പിരിമെന്റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന് വണ്‍ സെവന് പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര് മെഹ്ത, ജതിന് എം സേഥി, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഏറെ ചര്‍ച്ചയായി മാറിയിരുന്ന ‘കൂമന്’ എന്ന ചിത്രത്തിന് ശേഷം ആസിഫും ജീത്തു ജോസഫും വീണ്ടും ഒരുമിക്കുന്ന ചിത്രമെത്തുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.
ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപര്‍ണ ആര് തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ്, എഡിറ്റര്‍: വി.എസ്. വിനായക്, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്, കോസ്റ്റ്യൂം ഡിസൈനര്‍: ലിന്റാ ജീത്തു, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രണവ് മോഹന്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്, വി എഫ് എക്സ് സൂപ്പര്‍വൈസര്‍: ടോണി മാഗ്മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കത്തീന ജീത്തു, സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്, ഗാനരചന: വിനായക് ശശികുമാര്‍, ഡിഐ: ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിങ്: ടിങ്.