Celebrity

‘ലാൽ ജോസ്, ജീത്തു ജോസഫ് ചിത്രങ്ങളിൽ കമ്മിറ്റ് ചെയ്ത ശേഷം ഒഴിവാക്കപ്പെട്ടു: മലയാള സിനിമയിൽ പൊളിറ്റിക്സ് കൂടുതൽ’

മലയാളത്തിൽ തനിക്ക് അർഹമായ അവസരങ്ങൾ ലഭിക്കുന്നില്ലെന്നും സിനിമാ പൊളിറ്റിക്സ് കാരണമാണ് പല പ്രമുഖ ചിത്രങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടതെന്നും തുറന്നുപറഞ്ഞ് നടി ഇനിയ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ മനോവേദന പങ്കുവെച്ചത്. ചെന്നൈയിൽ സെറ്റിലായതുകൊണ്ടാകാം അവസരങ്ങൾ കുറയുന്നതെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ മലയാള സിനിമയിലെ പൊളിറ്റിക്സ് ഇതിന് പിന്നിലുണ്ടെന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നും ഇനിയ വ്യക്തമാക്കുന്നു.

‘മലയാളത്തിൽ എനിക്ക് അധികം റോളുകൾ കിട്ടിയിട്ടില്ലെന്നാണ് തോന്നുന്നത്. ഇനിയയെപ്പോലെയുള്ളവരെ മലയാള സിനിമ അധികം ഉപയോഗിച്ചിട്ടില്ലെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മറ്റു പരിപാടികൾക്കൊക്കെ പോകുമ്പോൾ ആളുകൾ ചോദിക്കാറുണ്ട്, മലയാളത്തിൽ അടുത്ത സിനിമ എപ്പോഴാണ് ചെയ്യുന്നത്, എപ്പോഴാണ് വീണ്ടും വരുന്നത് എന്നൊക്കെ. അപ്പോഴൊക്കെ ഞാനും ഇതേക്കുറിച്ച് ആലോചിക്കാറുണ്ട്.

‘ഞാൻ ചെന്നൈയിൽ സെറ്റിൽഡ് ആയതുകൊണ്ടായിരിക്കും അവസരങ്ങൾ കുറയുന്നതെന്നാണ് ആദ്യം കരുതിയത്. എന്നെ ഇങ്ങോട്ട് വിളിച്ച് കഥ പറയാനും അതിനുള്ള ചെലവുകളുമൊക്കെ ഉണ്ടാകുമല്ലോ. അതുകൊണ്ടായിരിക്കാം എന്ന് വിചാരിച്ചു. പക്ഷേ, ഇവിടുത്തെ സിനിമാ പൊളിറ്റിക്സും ഒരു കാരണമാണെന്നാണ് ഇപ്പോൾ തോന്നുന്നത്. എല്ലാ ഇൻഡസ്ട്രികളിലും പൊളിറ്റിക്സും കോംപറ്റീഷനുമൊക്കെയുണ്ട്. എന്നാൽ മലയാളത്തിൽ അത് കുറച്ചുകൂടുതലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു മലയാളിയായിട്ടും അങ്ങനെ പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്,’ ഇനിയ കൂട്ടിച്ചേർത്തു.

ലാൽ ജോസ്, ജീത്തു ജോസഫ് തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ തീരുമാനിച്ച ശേഷവും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് താരം പറഞ്ഞു. എന്നാൽ എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും ചിലപ്പോൾ ഷെഡ്യൂൾ, ബജറ്റ് തുടങ്ങിയ കാരണങ്ങളാകാമെന്നും നടി വ്യക്തമാക്കി. ‘ലാൽ ജോസ് സാറിന്റെ സിനിമയായാലും ജീത്തു സാറിന്റെ സിനിമയായാലും വലിയ പ്രോജക്ടുകളിൽ അഭിനയിക്കാൻ ഞാൻ കമ്മിറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് എന്നെ മാറ്റിയിട്ടുണ്ട്. അതിന്റെ കാരണം എന്താണെന്ന് പോലും എനിക്കറിയില്ല. ചിലപ്പോൾ ഷെഡ്യൂൾ കാരണമോ ബജറ്റ് കാരണമോ ആയിരിക്കാം,’ നടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button