Malayalam

ആഘോഷങ്ങൾ ഇരട്ടിപ്പിച്ച് മമ്മൂട്ടിയുടെ ‘മേള’; കിടിലൻ ദീപാവലി ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ

മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്‌ഷൻ ചിത്രമാണ് മേള. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ‘മേള’യുടെ ദീപാവലി സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. വെടിക്കെട്ട് ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ മാസ് ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. കറുത്ത വേഷത്തിൽ കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിക്ക് ചുറ്റും പടക്കങ്ങളുമായി നിൽക്കുന്ന ചിത്രത്തിലെ മറ്റ് താരങ്ങളെയും പോസ്റ്ററിൽ കാണാം. പോസ്റ്ററിനൊപ്പം പുറത്തിറക്കിയ വിഷ്ണു വിജയ് ഒരുക്കിയ പശ്ചാത്തല സംഗീതവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം പുറത്തുവന്ന സംഗീതത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. പുതിയ പോസ്റ്ററിലെ മാസ് അവതരണവും പശ്ചാത്തല സംഗീതവും ആരാധകർക്കിടയിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്.

സര്‍ക്കസ് കമ്പനി ഉടമയായ ഗ്യാങ്സ്റ്ററായാകും മമ്മൂട്ടി ‘മേള’യില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് സൂചന. 46 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ‘മേള’യുമായി മമ്മൂട്ടി എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ വകയും ചിത്രത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ഒരുപാട് നാളുകൾക്കുശേഷം വരുന്ന ഔട്ട് ആൻ ഔട്ട് മമ്മൂട്ടി മാസ് കമേഴ്സ്യൽ ചിത്രമാകും ഈ ‘മേള’. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ആദ്യ സിനിമയുടെ പേര് ‘മേള’ എന്നായിരുന്നു. കെ.ജി .ജോര്‍ജിന്റെ സംവിധാനത്തില്‍ 1980ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ താരനിര, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും.

കളംകാവല്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഫാലിമി എന്ന സൂപ്പര്‍ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴില്‍ തലൈവര്‍ തമ്പി തലൈമയില്‍ എന്നൊരു സൂപ്പര്‍ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തില്‍ ഒരുക്കുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും വലിയ ആവേശം സമ്മാനിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button