പ്രിന്‍സ് ജോയിയുടെ സംവിധാനത്തില്‍ ജയസൂര്യ നായകനായി എത്തിയ ചിത്രമാണ് ടൈറ്റന്‍സ്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ആദം സാബിഖ്. ചിത്രം ഫാന്റസി ഴോണറില്‍ വ്യത്യസ്തമായൊരു അനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ബേബി ജീന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, സണ്ണി വെയ്ന്‍ തുടങ്ങിയവരായിരിന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. മിഥുന് മാനുവേലിന്റെ സംവിധാനത്തിലെത്തിയ അബ്രഹാം ഓസ്ലര് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ രംഗത്തെത്തുന്നത്. മമ്മൂട്ടി, ജയറാം തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലത്തെയായിരുന്നു ആദം അവതരിപ്പിച്ചത്.
ഓസ്ലറില് അഭിനയിക്കുമ്പോള്‍ തന്റെ പെയറായി വേഷമിട്ട അനശ്വര രാജനെ കുറിച്ച് ആദം സാബിഖ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ടൈറ്റന്‍സുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ‘എന്റെ ഫസ്റ്റ് കോ-സ്റ്റാറാണ്, ഞാന്‍ പറയുകയാണെങ്കില്‍ എന്റെ ബെസ്റ്റ് കോ സ്റ്റാറും ആയിരുന്നു. എന്റെ നല്ല അടുത്ത സുഹൃത്തും കൂടിയാണ്. ഈ പറഞ്ഞ പോലെ ഷൂട്ടിങ് സമയത്താണെങ്കിലും എനിക്ക് പല കാര്യങ്ങളും പറഞ്ഞുതന്നിട്ടുള്ളത് അനശ്വരയാണ്. അന്ന് എന്നെ അപേക്ഷിച്ച് പുള്ളിക്കാരി എസ്റ്റാബ്ളിഷ്ഡായിട്ടുള്ള ആക്ടറാണ്. മാത്രമല്ല നന്നായി ഹാര്‍ഡ് വര്‍ക്കും ചെയ്യും. ആ സമയത്ത് എന്നെ പരമാവധി കംഫര്‍ട്ടാക്കി നിര്‍ത്തി എന്നെ ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. അതിന് ശേഷം ഇപ്പോഴും ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമുണ്ട്,’ ആദം സാബിഖ് പറഞ്ഞു.




