ഉലകനായകന് കമല്‍ ഹാസനെ നായകനാക്കി എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ‘സാണ്ടിയാര്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെയും ടര്‍മറിക് മീഡിയയുടെയും സഹകരണത്തില്‍ ഒരുങ്ങുന്ന ചിത്രം കമല്‍ ഹാസനും ആര്. മഹേന്ദ്രനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കമല്‍ ഹാസന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം സിനിമാ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. എസ്. ഡിസ്നിയാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. പതിവ് രൂപത്തില്‍ നിന്ന് വ്യത്യസ്തമായി പരുക്കന്‍ ലുക്കിലാണ് കമല്‍ ഹാസന് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. നരച്ച താടിയും മുടിയും ഗൗരവമേറിയ നോട്ടവുമായി പഴയൊരു വാഹനത്തിന്റെ വാതിലിനരികില്‍ ഇരിക്കുന്ന താരത്തെയാണ് പോസ്റ്ററില്‍ കാണുന്നത്. കൈയില്‍ തോക്കും വാഹനത്തിന്റെ വാതിലില്‍ രക്തക്കറകളും ഉള്‍പ്പെടുത്തിയിരിക്കുന്ന പോസ്റ്റര്‍ ചിത്രത്തിന്റെ ആക്ഷന്‍ പശ്ചാത്തലത്തിലേക്കുള്ള സൂചനയാണ് നല്‍കുന്നത്. കമല്‍ ഹാസന്റെ കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും സിനിമയുടെ പ്രമേയത്തെക്കുറിച്ചും ആകാംക്ഷ ഉയര്‍ത്തുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക് ഒരുക്കിയിരിക്കുന്നത്.
‘ചിത്ത’, ‘വീര ധീര സൂരന്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് എസ് യു അരുണ്‍കുമാര്‍. വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങളും ശക്തമായ കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുള്ള സംവിധായകന് കമല്‍ ഹാസനുമായി ഒന്നിക്കുന്നുവെന്നതാണ് ‘സാണ്ടിയാര്’ എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. കമല്‍ ഹാസന്റെ അഭിനയ മികവും അരുണ്‍കുമാറിന്റെ കഥപറച്ചില്‍ ശൈലിയും ഒന്നിക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. കമല്‍ ഹാസന് ചിത്രത്തിന് അനിരുദ്ധ് വീണ്ടും സംഗീതമൊരുക്കുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയരായ സംഘട്ടന സംവിധായകരായ അന്‍പറിവ് മാസ്റ്റേഴ്സാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.
കമല്‍ ഹാസന്റെ ശക്തമായ സ്ക്രീന്‍ സാന്നിധ്യത്തിന് പ്രാധാന്യം നല്കുന്ന ചിത്രമായിരിക്കും ‘സാണ്ടിയാര്’ എന്ന പ്രതീക്ഷയാണ് ഫസ്റ്റ് ലുക്ക് നല്‍കുന്നത്. ആക്ഷന്‍ പ്രാധാന്യമുള്ള സിനിമയെന്ന സൂചന നല്കുന്ന പോസ്റ്ററിന് പിന്നാലെ ചിത്രത്തിന്റെ പ്രമേയം, മറ്റു താരങ്ങള്‍, അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. സംവിധാനം: എസ് യു അരുണ്‍കുമാര്‍, നിര്‍മ്മാണം: കമല്‍ ഹാസന്, ആര്. മഹേന്ദ്രന്, ബാനറുകള്‍: രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍, ടര്‍മറിക് മീഡിയ, സഹനിര്‍മ്മാതാവ്: എസ്. ഡിസ്നി, സംഗീതം: അനിരുദ്ധ് രവിചന്ദര്‍, ഛായാഗ്രഹണം: സുനില്‍ കെ.എസ്., സംഘട്ടനം: അന്‍പറിവ്, പ്രൊഡക്ഷന്‍ ഡിസൈന്‍: സി.എസ്. ബാലചന്ദര്‍, കോസ്റ്റ്യൂം ഡിസൈന്‍: അമൃത റാം., പിആര്‍ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.




