NewsTamil

ലോകേഷിന്റെ എല്‍ സി യുവിൽ വില്ലൻ നിവിൻ പോളിയോ?

കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച് സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രമായ ബെന്‍സിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. രാഘവ ലോറൻസ് ആണ് സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്. റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് ബെൻസിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിലെ അടുത്ത പ്രധാന കഥാപാത്രത്തെ പരിചയപ്പെടുത്തി

പോസ്റ്റർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയതിന് പിന്നാലെ ആരായിരിക്കും ഇതെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ് ആരാധകർ. നിവിൻ പോളി ആയിരിക്കും ഇതെന്നാണ് ആരാധകർ പറയുന്നത്. You are ‘N’ot Ready for this. എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്. ഇതിലെ N ഹൈലൈറ്റ് ചെയ്തതിൽ നിന്നാണ് നിവിൻ പോളി ആകുമിതെന്ന് ആരാധകർ പറയുന്നത്. മാത്രവുമല്ല വലിയ പരിപാടികളുമായി നിവിൻ തിരിച്ചെത്തുന്നുവെന്ന അപ്ഡേറ്റുകൾ സമീപ കാലത്ത് സജീവമായിരുന്നു, നടന്റെ ട്രാൻഫോർമേഷനും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതെല്ലാം കണക്ട് ചെയ്തുകൊണ്ടാണ് ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതീക്ഷകള്‍ പങ്കുവെക്കുന്നത്.

ഊഹാപോഹങ്ങൾ സത്യമാവുകയാണെങ്കിൽ നിവിൻ പോളിയുടെ ഗംഭീര തിരിച്ചു വരവ് തന്നെ ആവും ഇതെന്നാണ് വിലയിരുത്തൽ. ഒരാള്‍ തിരിഞ്ഞുനില്‍ക്കുന്ന രീതിയിലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന് പോസ്റ്റര്‍. ഇയാള്‍ ധരിച്ചിരിക്കുന്ന കോട്ടില്‍ BADDIE എന്ന് എഴുതിയിട്ടുണ്ട്. ഇത് കൂടി ചേര്‍ത്തുവെച്ച് നാളെ പുറത്തുവരുന്നത് ചിത്രത്തിലെ വില്ലനായിരിക്കുമെന്നും, നിവിനെ അങ്ങനെ തികച്ചും വ്യത്യസ്തമായ വേഷത്തില്‍ കാണാമെന്നും ചിലര്‍ പറയുന്നുണ്ട്.

ലോകേഷ് കനകരാജ് ആണ് ബെന്‍സിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. ബെന്‍സ് സിനിമയെ അവതരിപ്പിച്ചുകൊണ്ട് ലോകേഷും ഭാഗമായ ഇന്‍ട്രോ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. എല്‍സിയു ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു ഇത്. ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി 120 ദിവസത്തിലേറെ നീളുന്ന ചിത്രീകരണമായിരിക്കും സിനിമയ്ക്കായി നടക്കുക.

വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ബെന്‍സിലെ ആക്ഷന്‍സ് ഒരുക്കുന്നത് അനല്‍ അരശ് ആണ്. അതേസമയം, ലോകേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ കൂലി ഓഗസ്റ്റ് 14ന് തിയേറ്ററുകളില്‍ എത്തും. രജനികാന്ത് നായകനാകുന്ന ചിത്രം എല്‍സിയുവിന്റെ ഭാഗമല്ലെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. സൗബിന്‍, നാഗാര്‍ജുന, ഉപേന്ദ്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കെെതി, വിക്രം, ലിയോ എന്നീ സിനിമകളാണ് എല്‍സിയുവിന്‍റെ ഭാഗമായി ഇതുവരെ പുറത്തുവന്നിട്ടുള്ളത്. ബെന്‍സ്, വിക്രം 2, കെെതി 2, സ്റ്റാന്‍റ് എലോണ്‍ ചിത്രമായ റോളക്സ് എന്നിവയായിരിക്കും ഇനി എല്‍സിയുവിലുണ്ടാവുക എന്നാണ് ലോകേഷിന്‍റെ വാക്കുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button