ChithrabhoomiNew Release

‘വാടിവാസൽ’ : പുതിയ അപ്ഡേറ്റുമായി നിര്‍മ്മാതാവ് രംഗത്ത്

സൂര്യയെ നായകനാക്കി വെട്രി മാരൻ സംവിധാനം ചെയ്യുന്ന ‘വാടിവാസൽ’ 2025 ജൂണിൽ ചിത്രം ആരംഭിക്കുമെന്ന് നിർമ്മാതാവായ കലൈപുലി എസ് തനു അറിയിച്ചു. “ഒരു ലോഞ്ചിംഗ് പരിപാടി നടത്താനും ഞങ്ങൾ പദ്ധതിയിടുന്നുണ്ട്. അതിൽ വെച്ച് ചിത്രം എന്ന് ആരംഭിക്കുമെന്ന് ഞങ്ങൾ പ്രഖ്യാപിക്കും. ചടങ്ങിൽ സിനിമയുടെ റിലീസ് തീയതിയും ഞങ്ങൾ വെളിപ്പെടുത്തും” വിജയ്, ജെനീലിയ എന്നിവർ പ്രധാന വേഷത്തിൽ 2005-ൽ പുറത്തിറങ്ങിയ തന്റെ സച്ചിയൻ എന്ന ചിത്രത്തിന്റെ റീ-റിലീസിനായി തയ്യാറെടുക്കുന്ന തനു പറഞ്ഞു.

റൊമാന്റിക് കോമഡി ചിത്രം 2025 ഏപ്രിൽ 18 ന് (വെള്ളിയാഴ്ച) വീണ്ടും തിയേറ്ററുകളിൽ എത്താനിരിക്കെ ദ ഹിന്ദുവിനോടാണ് പ്രമുഖ തമിഴ് നിര്‍മ്മാതാവ് ‘വാടിവാസൽ’സംബന്ധിച്ച അപ്ഡേറ്റ് നല്‍കിയത്. അന്തരിച്ച എഴുത്തുകാരൻ സി എസ് ചെല്ലപ്പയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് വാടിവാസൽ ഒരുക്കുന്നത്. പുരാതന തമിഴ് കായിക വിനോദമായ ജല്ലിക്കെട്ടിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വി ക്രിയേഷൻസിൻ്റെ ബാനറിൽ താനു ചിത്രം നിർമ്മിക്കും. 2021ലാണ് ചിത്രം പ്രഖ്യാപിച്ചത്.

വിജയ് സേതുപതിയും മഞ്ജു വാര്യരും അഭിനയിച്ച വിടുതലൈ 2 ആയിരുന്നു വെട്രി മാരന്റെ അവസാന റിലീസ്. 2024 ഡിസംബർ 20 ന് പുറത്തിറങ്ങിയ ഈ ചിത്രം തീയറ്ററില്‍ വലിയ വിജയം നേടിയിരുന്നില്ല. എന്നാല്‍ ഇത് കാര്യമാക്കുന്നില്ലെന്നാണ് താനു വ്യക്തമാക്കിയത്.“വിടുതലൈ 2 വിജയമാണ്. അതിന്റെ ഒടിടി അവകാശങ്ങൾ 37 കോടി രൂപയ്ക്കാണ് വിറ്റുപോയത്. തിയേറ്ററുകളിൽ ഇത് ഒരു വാണിജ്യ വിജയമായിരുന്നു. ഇത്തരമൊരു വിമർശനം ഞാൻ ആദ്യമായാണ് കേൾക്കുന്നത്,” താനു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button