ChithrabhoomiNew Release

ഫഹദ്-കല്യാണി റൊമാന്റിക് കോമഡി ചിത്രം ‘ഓടും കുതിര ചാടും കുതിര’ ചിത്രീകരണം പൂർത്തിയായി

ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായതായി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ. റൊമാന്റിക് കോമഡി ജോണറിലെത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്, വമ്പൻ പ്രേക്ഷക സ്വീകാര്യത നേടിയ പോസ്റ്റർ ഇതിനോടകം മലയാള സിനിമാ മേഖലയിൽ ചർച്ചയുമായിരിക്കുകയാണ് .

ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട താരവും, സംവിധായകനുമായ, അൽത്താഫ് സലീമാണ്, അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് . ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “ഓടും കുതിര ചാടും കുതിര”.

മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിൽ കല്യാണിക്കും, ഫഹദിനും പുറമെ, വിനയ് ഫോർട്ട്, നടൻ ലാൽ, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

എന്തായാലും ഈ വർഷം തന്നെ ഈ ചിത്രം റിലീസിനെത്തുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ, സിനിമാറ്റോഗ്രാഫി: ജിൻറ്റോ ജോർജ് , സംഗീതം: ജസ്റ്റിൻ വർഗീസ് ,എഡിറ്റർ:അഭിനവ് സുന്ദർ നായക് ,പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലെ ,കലാ സംവിധാനം: ഔസേഫ് ജോൺ ,വസ്ത്രാലങ്കാരം: മഷർ ഹംസ ,മേക്കപ്പ്: റോനെക്സ് സേവ്യർ ,സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്

വിഎഫ്എക്സ് ഡിജിബ്രിക്സ് , പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന് ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീവ് സുകുമാർ ,സ്റ്റിൽസ്: രോഹിത് കെ സുരേഷ് ,പി.ആർ.ഒ: എ.ഡി. ദിനേശ് , ഡിസ്ട്രിബ്യൂഷൻ: സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button