മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കളങ്കാവല്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയിലെ ‘നിലാ കായും വെളിച്ചം’ എന്ന ഗാനവും ഇപ്പോൾ ട്രെൻഡിങ്ങിൽ തുടരുകയാണ്. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത സിനിമയിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഒരു വീട്ടമ്മയാണ്. എറണാകുളം സ്വദേശിനി സിന്ധു ഡെൽസൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സിന്ധു ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടുന്ന ഗാനമാണ് ‘നിലാ കായും വെളിച്ചം’. ആദ്യം ഗാനം തന്നെ മമ്മൂട്ടിയുടെ പദത്തിലാണ് മാത്രവുമല്ല സിനിമ ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുക ആണ്.
‘നിലാ കായും വെളിച്ചം’ എന്ന പാട്ട് ഹിറ്റായപ്പോൾ സോഷ്യൽ മീഡിയ തിരയുകയായിരുന്നു ആരാണ് ആ ശബ്ദത്തിന് പിന്നിൽ എന്ന്. ജാനകി അന്നയുടെ ശബ്ദത്തിനോട് വളരെ സാമ്യം തോന്നിയിരുന്നു എന്നാണ് സോസിക്സില് മീഡിയയിൽ നിരവധി പേര് കുറിച്ചത്. പാട്ട് കേൾക്കുമ്പോൾ പഴയ കാലത്തിലേക്ക് പോകുന്നു വെന്നും അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. എന്തായാലും പാട്ടിന് പിന്നിലെ ഗായികയെ കണ്ടെത്തിയതിലുള്ള സന്തോഷത്തിലാണ് സോഷ്യൽ മീഡിയ. മുജീബ് മജീദാണ് സിനിമയ്ക്ക് പാട്ടുകൾ ഒരുക്കിയത്. സിനിമയിലെ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റാണ്.
അതേസമയം, മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം അതിക്രൂരനായ ഒരു കഥാപാത്രമായാണ് എത്തിയത്. വിനായകന്‍ അവതരിപ്പിച്ച പൊലീസ് വേഷമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇരുവരുടെയും പ്രകടനം വലിയ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതോടൊപ്പം സിനിമയിലെ മറ്റ് അഭിനേതാക്കളുടെ പെര്‍ഫോമന്‍സും മികച്ച അഭിപ്രായം നേടുന്നുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ട്. റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റിലും ഗള്‍ഫിലും മികച്ച പ്രീ സെയില്‍സ് ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും കളങ്കാവലിനെ കാത്തിരുന്നത്. ആ പ്രതീക്ഷകള്‍ വെറുതെയായില്ല എന്ന് തെളിയിക്കുകയാണ് ചിത്രത്തിന് വരുന്ന പ്രതികരണങ്ങള്‍.




