Malayalam

ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച് ‘പ്രൈവറ്റ്’; ആദ്യ ഗാനം പുറത്ത്

ഗസ്സയിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്ക്രീനിൻ്റെ പകുതി സമർപ്പിച്ച് ‘പ്രൈവറ്റ്’ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. ഗാസയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾക്ക് സ്‌ക്രീനിന്റെ പകുതി പങ്കുവെച്ചു കൊണ്ടാണ് പ്രൈവറ്റ് സിനിമയുടെ ‘എലോൺ’ എന്ന പേരിലുള്ള ‘ഫസ്റ്റ് സിംഗിൾ’ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. ടൈറ്റിൽ കാർഡിന്റെ ഫ്രെയിമിൽ പലസ്തീൻ പതാകയുടെ നിറത്തിലുള്ള ഓഡിയോ വേവും ശ്രദ്ധേയമാണ്.

കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യവും ഇന്ദ്രൻസും മീനാക്ഷി അനൂപും പ്രധാനവേഷത്തിലെത്തുന്ന പ്രൈവറ്റിന്റെ ‘ഫസ്റ്റ് സിംഗിളി’ൽ അണിയറക്കാർ ഉയർത്തിയിട്ടുണ്ട്. സരിഗമയാണ് ഗാനം പുറത്തിറക്കിയത്. ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പ്രൈവറ്റ്’ ഒക്ടോബർ പത്തിന് പ്രദർശനത്തിനെത്തുന്നു.

‘ലെറ്റ്സ് ഗോ ഫോർ എ വാക്ക്’ എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കുന്ന ഈ ചിത്രം സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീർ നിർമ്മിക്കുന്നു.നവാഗതനായ അശ്വിൻ സത്യ സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം-ഫൈസൽ അലി, ലൈൻ പ്രൊഡ്യൂസർ- തജു സജീദ്,എഡിറ്റർ- ജയകൃഷ്ണൻ, വസ്ത്രാലങ്കാരം-സരിത സുഗീത്,മേക്കപ്പ്-ജയൻ പൂങ്കുളം, ആർട്ട്-മുരളി ബേപ്പൂർ,പ്രൊഡക്ഷൻ ഡിസൈൻ-സുരേഷ് ഭാസ്കർ,സൗണ്ട് ഡിസൈൻ-അജയൻ അടാട്ട്,സൗണ്ട് മിക്സിംഗ്-പ്രമോദ് തോമസ്,പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ സ്റ്റിൽസ്-അജി കൊളോണിയ,പി ആർ ഒ-എ എസ് ദിനേശ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button