ഒരു കൂട്ടം തൊഴിൽ അന്വേഷകരുടെ ഉദ്ധേഗഭരിതമായ കഥ പറയുന്ന’സൂപ്പർ സ്റ്റാർ കല്യാണി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. രജീഷ് വി.രാജ രചന നടത്തി സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ കല്യാണി എന്ന ചിത്രത്തിന്റെ ഗാനങ്ങൾ ന്യൂ മ്യൂസിക് കമ്പനി പുറത്തിറക്കി.
ഡയാന ഹമീദ്, കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, മാല പാർവതി, ജെയിംസ് ഏലിയ, ശ്രീജിത്ത് ബാബു, ശരൺ, രഞ്ജിത്ത് ചെങ്ങമനാട്,പ്രേം പട്ടാഴി,ബിബിൻ ബെന്നി, ബൈജു കുട്ടൻ, ആതിര മാധവ്, ഗാധ, വിജയകുമാരി തുടങ്ങിയവർ അഭിനയിക്കുന്നു.
രജീഷ്.വി രാജ രചിച്ച ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സുരേഷ് കാർത്തിക്കാണ്. വിപിൻ രാജ് ആണ് കാമറ. ജീവൻ ടാക്കീസിന്റെ ബാനറിൽ എ. വി ഗിബ്സൺ വിക്ടർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.