NewsTamil

കമൽ-മണിരത്നം ചിത്രത്തിൽ അഞ്ച് മിനിറ്റ് മാത്രമുള്ള റോളാണെങ്കിലും താൻ ചെയ്യുമെന്ന് സിമ്പു

മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. കമൽ ഹാസൻ നായകനായി എത്തുന്ന സിനിമയിൽ സിലമ്പരശനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ കമൽ-മണിരത്നം കൂട്ടുകെട്ടിന്റെ സിനിമയിൽ ഭാഗമാകാനായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സിലമ്പരശൻ. കമലിനും മണിരത്‌നത്തിനുമൊപ്പമുള്ള സിനിമയിൽ തന്റെ കഥാപാത്രത്തിന് പ്രാധാന്യം വേണമെന്ന് ആഗ്രഹിക്കില്ല, അഞ്ച് മിനിറ്റ് മാത്രമുള്ള വേഷമാണെങ്കിലും ചെയ്യുമെന്നാണ് സിമ്പു പറയുന്നത്.’ഈ കഥാപാത്രം ഏറെ പ്രധാനപ്പെട്ടതാണ്. എന്നാൽ അതിനെക്കുറിച്ച് ഇപ്പോൾ പറയാനാകില്ല. കമൽ സാറിന്റെയും മണി സാറിന്റെയും സിനിമയിൽ ഒരു അഞ്ച് മിനിറ്റ് മാത്രമുള്ള റോളാണെങ്കിലും ഞാൻ ചെയ്യും. എന്റെ കഥാപാത്രത്തിന് പ്രാധാന്യം വേണമെന്ന് ഒരിക്കലും ആഗ്രഹിക്കില്ല. എന്റെ രണ്ട് ഗുരുക്കന്മാർക്കുമൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം,’ എന്ന് സിലമ്പരശൻ പറഞ്ഞു.

അതേസമയം തഗ് ലൈഫിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ട്രെയ്ലറിന് മികച്ച പ്രതികരണമാണ് നേടാനാകുന്നത്. യുഎ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ മണിരത്‌നത്തിന്റെ സംവിധാന മികവും കമൽഹാസൻ, എസ്ടിആർ എന്നിവരുടെ കിടിലൻ പെർഫോമൻസും എ ആർ റഹ്മാന്റെ സംഗീതവും രവി കെ ചന്ദ്രന്റെ ഛായാഗ്രഹണവും ഉൾപ്പെടെ എല്ലാ മേഖലകൾക്കും പ്രശംസ ലഭിക്കുന്നുണ്ട്. എല്ലാ മേഖലകളും ഒരുപോലെ GOAT ലെവലിലാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button