എല്ലാ ഭാഷയിലെയും സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിന്ന ചിത്രമാണ് ജയിലര്‍2. അടുത്ത കാലത്തൊന്നും ഇത്തരത്തിലൊരു മാസ് ചിത്രത്തിനുള്ള കാത്തിരിപ്പ് ഉണ്ടായിട്ടില്ല. ജയിലറിന്റെ ആദ്യ ഭാഗത്തിന്ന് കിട്ടിയ ഹൈപ്പാണ് രണ്ടാം ഭാഗത്തിനായി ആളുകള്‍ ഇത്തരത്തില്‍ കാത്തിരിന്നത്. കാമിയോ റോളുകളും നെല്‍സന്റെ സംവിധാനവും അനിരുദ്ധിന്റെ സംഗീതവുമൊക്കെ ആളുകളെ ആകര്‍ഷിച്ച ഘടകങ്ങളാണ്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 770 കോടി രൂപയാണ് ഇതുവരെ ജയിലര്‍ 2 നേടിയത് എന്ന് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയാണ്. തിയേറ്റർ പ്രദർശനത്തിന് ശേഷം ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കും. എന്നാൽ സ്ട്രീമിംഗ് തിയ്യതി ഇതുവരെ പുറത്തുവന്നിട്ടില്ല. നവംബർ 12ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് നാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023ല്‍ പുറത്തിറങ്ങി വലിയ വിജയമായി മാറിയ ജയിലറിന്റെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം തിയേറ്ററിൽ എത്തിയത്. ചിത്രത്തിലെ നായകന്‍ രജിനികാന്താണെങ്കിലും മലയാളികളും ഒരു വിഭാഗം ഓഡിയന്‍സും കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെ കഥാപാത്രത്തിനായാണ്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ സെക്കന്‍ഡ് നേരത്തേക്കാണ് ലാലേട്ടൻ പ്രത്യക്ഷപ്പെടുന്നതെങ്കിലും യൂട്യൂബിലെ കമന്റ് ബോക്‌സ് മുഴുവൻ മോഹന്‍ലാല്‍ ആരാധകര്‍ കൈയടക്കിയിരുന്നു. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും താരനിരയിലുണ്ട്.




