Tamil

‘ജയിലര്‍ 2വില്‍ മോഹന്‍ലാലിന്റെ സീന്‍ വെട്ടികുറച്ചതില്‍ വിഷമമുണ്ട്’; ആന്റണി പെരുമ്പാവൂര്‍

ജയിലര്‍ 2വില്‍ മോഹന്‍ലാലിന്റെ സീന്‍ വെട്ടിക്കുറച്ചതില്‍ പല കോണുകളില്‍ നിന്നായി മലയാളികള്‍ വിമര്‍ശനം ഉയര്‍ത്തിയിരിന്നു. എന്നാല്‍ മോഹന്‍ലാലിന്റെ ഭാഗത്തും ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂര്‍ നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളി എന്ന നിലയില്‍ മോഹന്‍ലാലിന്റെ സീന്‍ വെട്ടിച്ചുരുക്കയതില്‍ വിഷമമുണ്ടെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. ‘ജയില്‍ 2വില്‍ ലാല്‍ സാറിന്റെ സീന്‍ വെട്ടി കുറച്ചതില്‍ മലയാളികള്‍ക്ക് ആര്‍ക്കും സന്തോഷമുള്ള കാര്യമല്ല, അതുപോലെ തന്നെയാണ് എനിക്കും തീരെ സന്തോഷമുള്ള കാര്യമായിരിന്നില്ല അത്’

ജയിലറില്‍ മോഹന്‍ലാലിന്റെ നിരവധി സീനുകള്‍ വെട്ടിയെന്നാണ് അദ്ദേഹത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ ജിഷാദ് ഷംസുദ്ദീന്‍ പറഞ്ഞിരുന്നത്. അതേസമയം, സിനിമയില്‍ തന്റെ നാലോ അഞ്ചോ സീനുകള്‍ എഡിറ്റിംഗില്‍ ഒഴിവാക്കപ്പെട്ടതില്‍ യാതൊരു വിഷമവുമില്ലെന്ന് പറയുകയാണ് നടന്‍ ഹക്കിം ഷാജഹാന്‍. ‘റിപ്പോര്‍ട്ടര്‍ ഫിലിംസിന്’ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയില്‍ ഏതൊക്കെ രംഗങ്ങള്‍ ഉള്‍പ്പെടുത്തണം, ഏതൊക്കെ ഒഴിവാക്കണം എന്നത് പൂര്‍ണ്ണമായും സംവിധായകന്റെയും എഡിറ്ററുടെയും തീരുമാനമാണെന്നും ഹക്കിം കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ സ്‌ക്രീന്‍ സ്‌പേസ് കുറഞ്ഞുപോയെന്ന ആരാധകരുടെ വിഷമത്തെക്കുറിച്ചും ഹക്കിം പ്രതികരിച്ചു.

‘അത് പൂര്‍ണമായും ഡയറക്ടറുടെയും എഡിറ്ററുടെയും തീരുമാനമാണ് എന്ത് വെക്കണം ഏത് വെക്കരുത് എന്നത്. എന്റെ ഒരു നാലഞ്ച് സീന്‍ പോയിട്ടുണ്ട്. എന്ന് കരുതി എനിക്കതില്‍ വിഷമിക്കാന്‍ യാതൊരു അവകാശവും ഇല്ല. നെല്‍സണ്‍ ആ സീന്‍ വര്‍ക് ആവാത്തത് കൊണ്ടായിരിക്കും അത് കട്ട് ചെയ്ത കളഞ്ഞിട്ടുണ്ടാവുക. അതില്‍ എനിക്ക് ഒരു വിഷമവും ഇല്ല’; ഹക്കിം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button