റീ റിലീസുകളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും കളക്ഷൻ നേടാൻ പോകുന്ന ചിത്രമായിരിക്കും രാവണപ്രഭു. ഇന്നലെ ഒരു പ്രവൃത്തി ദിനം ആയിട്ട് കൂടി മിക്ക തിയേറ്ററുകളിലും ഹൗസ്ഫുൾ ഷോകൾ ആയിരുന്നു നടന്നത്. ഇപ്പോഴിതാ ഇന്നലത്തെ കേരള ബോക്സ് ഓഫീസിൽ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.കേരള റിയൽ എസ്റ്റേറ്റ് കാന്താരയ്ക്ക് ഇപ്പോഴും തിരക്ക് ഉള്ളതുകൊണ്ട് ഒരു കോടിയിലധികം രൂപയാണ് ഇന്നലെ കേരളത്തിൽ നിന്നും നേടിയത്. 28 ലക്ഷം രൂപയുടെ കളക്ഷനുമായി രണ്ടാം സ്ഥാനത്ത് രാവണപ്രഭു. ഇപ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്ന ലോകയ്ക്ക് 13 ലക്ഷം രൂപയാണ് ഇന്നലെ നേടാൻ സാധിച്ചത്. ഈ രണ്ട് പുതിയ സിനിമകൾക്കിടയിലും രാവണപ്രഭുവിന്റെ കളക്ഷൻ ഞെട്ടിക്കുന്നതാണ്. ബുക്ക് മൈ ഷോയിലും മണിക്കൂറുകൾ കൊണ്ടാണ് ടിക്കറ്റുകൾ വിറ്റ് പോകുന്നത്.
രാവണപ്രഭു റിലീസ് ചെയ്ത് അഞ്ച് ദിവസം കഴിയുമ്പോഴും തിയേറ്ററുകളിൽ ആഘോഷങ്ങൾ തുടരുകയാണ്. തിയേറ്ററുകളിൽ നിന്നുള്ള ആരാധകരുടെ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലാണ്. 2.60 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ എന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങൾ സിനിമയുടെ കളക്ഷൻ കൂടാനാണ് സാധ്യത. റീലീസ് ചെയ്ത് ആദ്യ ദിവസം 70 ലക്ഷം ആയിരുന്നു സിനിമയുടെ കളക്ഷൻ എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കളക്ഷൻ മികച്ചതാണെങ്കിലും മോഹൻലാൽ സിനിമകളുടെ റീ റീലിസ് സിനിമകളുടെ കളക്ഷനെ മറികടക്കാൻ രാവണപ്രഭുവിന് ആയിട്ടില്ല. ഇതുവരെയുള്ള മോഹൻലാൽ റീ റിലീസുകളുടെ ലിസ്റ്റിൽ ആദ്യ ദിനം കളക്ഷനിൽ മുന്നിൽ സ്‌ഫടികമാണ്.




