BollywoodEnglishGossipHindiKannadaMalayalamNew ReleaseNewsOther LanguagesTamilTamil CinemaTeluguTrending

രജനിയുടെ കൂലിക്ക് മറികടക്കേണ്ടത് എമ്പുരാനെ

ഈ വർഷത്തെ അധികം കളക്ഷൻ നേടുന്ന തെന്നിന്ത്യൻ ചിത്രമെന്ന പ്രതീക്ഷയോടെ റിലീസിനെത്തുന്ന കൂലിക്ക് മറികടക്കേണ്ടത് മലയാളത്തിന്റെ എമ്പുരാന്റെ കളക്ഷൻ. ഈ വർഷം വാനോളം പ്രതീക്ഷകളോടെ റിലീസിനെത്തിയ ഒട്ടുമിക്ക ബിഗ് ബഡ്ജറ്റ് തെന്നിന്ത്യൻ ചിത്രങ്ങളെല്ലാം തന്നെ ബോക്സ്ഓഫീസിൽ കൂപ്പുകുത്തിയിരുന്നു. അതോടെ ബോക്സ്ഓഫീസിൽ വൻ മുന്നേറ്റം നടത്തിയ പ്രിത്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഒന്നാം സ്ഥാനത്തേക്കെത്തി.

വേൾഡ് വൈഡ് ആയി 268 കോടി രൂപ കളക്റ്റ് ചെയ്ത എമ്പുരാൻ മലയാളത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രം കൂടിയാണ്. ഇന്ത്യയിൽ ഈ വർഷം ഏറ്റവും അധികം കളക്ഷൻ നേടിയ വിക്കി കൗശലിന്റെ ചാവക്ക് തൊട്ട് പിന്നിൽ തന്നെ എമ്പുരാൻ ഉണ്ട്. ഒരു മലയാള ചിത്രം ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നത് ആദ്യമാണ്. ശക്തമായ പ്രമേയങ്ങളുടെ പേരിൽ ദേശീയ തലത്തിൽ പ്രശംസകൾ നേടുന്ന മലയാള സിനിമ ഇൻഡസ്ട്രി വാണിജ്യ തലത്തിലും മുന്നേറ്റം നടത്തിയ വർഷമാണ് 2025.

ഗെയിം ചെയ്ഞ്ചർ, തഗ് ലൈഫ്, വിടാമുയർച്ചി, റെട്രോ, തുടങ്ങിയ വമ്പൻ ചിത്രങ്ങളെല്ലാം പ്രതീക്ഷക്കൊത്ത് ഉയരാതെ ആരാധകർക്ക് നിരാശ മാത്രമാണ് സമ്മാനിച്ചത്. കൂട്ടത്തിൽ അജിത്തിന്റെ ഗുഡ് ബാഡ് അഗളി മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മോഹൻലാലിന്റെ അതിഥിവേഷമടക്കം വമ്പൻ താരനിരയോടെ എത്തിയ കണ്ണപ്പയുടെ അവസ്ഥയും വ്യത്യസ്തമല്ല. മോഹൻലാലിന്റെ തന്നെ തുടരും ആണ് നാലാം സ്ഥാനത്ത്. ലോകേഷ് കനഗരാജ് സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കൂലിയിൽ ആമിർ ഖാൻ, നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ എന്നിവരും പ്രധാനവേഷണങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഹൃതിക്ക് റോഷനും ജൂനിയർ എൻ.ടി.ആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാർ 2 വിന് ഒപ്പമാണ് കൂലി റിലീസ് ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button