മാസങ്ങള്‍ക്ക് മുന്‍പാണ് സംഗീത ലോകത്തെ മാന്ത്രികന് എ ആര് റഹ്മാനുമായി ബന്ധം വേര്‍പിരിയുന്നു എന്ന് ഭാര്യ സൈറ ബാനു അഭിഭാഷക മുഖാന്തരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആരാധകര്‍ക്ക് വലിയ ഷോക്കിങ് ആയിട്ടുള്ള വാര്‍ത്തയായിരുന്നു അത്. പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പാക്കി ഇരുവരും ഒന്നിക്കണേ എന്ന് പ്രാര്‍ത്ഥിച്ചവരുമുണ്ട്. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെ സൈറ ബാനുവിന് ചില ആരോഗ്യ പ്രശ്നങ്ങള്‍.
അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി എന്നറിയിച്ച് സൈറ ബാനുവിന്റെ അഭിഭാഷകയാണ് പത്ര കുറിച്ച് ഇറക്കിയത്. എന്നാല്‍ ആ പത്രകുറിപ്പ് റഹ്മാന് – സൈറ ബാനു ബന്ധത്തെ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ചെറിയ പ്രതീക്ഷ കൂടെയാണ്. എന്തെന്നാല്‍ വിവാഹ മോചനത്തിന്റെ കേസ് പരിഗണിക്കുന്ന സൈറ ബാനുവിന്റെ അഭിഭാഷക, ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞുകൊണ്ട് ഇപ്പോള്‍ പുറത്തിറക്കിയ ഈ പത്ര കുറിപ്പില്‍ സൈറ ബാനു എന്നതിന് പകരം മിസിസ് സൈറ റഹ്മാന് എന്നാണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല ഈ അവസ്ഥയില്‍ റഹ്മാന് എത്രത്തോളം സൈറയ്ക്ക് പിന്തുണയായി നിന്നു എന്നും പത്ര കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.