മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘L368’ന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. ചടങ്ങില്‍ മോഹന്‍ലാല്‍, മുകേഷ്, ആന്റണി പെരുമ്പാവൂര്‍, സംഗീത് പ്രതാപ്, ടൊവിനോ തോമസ്, ആന്റണി വര്‍ഗീസ് പെപ്പെ, സത്യന് അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു. ചിത്രത്തിന്റെ ഷൂട്ടിങ് നവംബർ ആദ്യവാരം ആരംഭിക്കുമെന്നാണ് വിവരം. തൊടുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലായിരിക്കും ആദ്യ ഷെഡ്യൂൾ ചിത്രീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ. 2027ലെ വിഷു റിലീസായാണ് ചിത്രം ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.
അനൂപ് സത്യൻ തന്നെയാണ് തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും നിർവഹിക്കുന്നത്. ജേക്സ് ബിജോയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. ബ്രഹ്മയുഗം സിനിമയുടെ ഛായാഗ്രാഹനായ ഷെഹ്നാദ് ജലാലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി താന്‍ കോമഡി ത്രില്ലര്‍ ആക്ഷന്‍ ചിത്രമാണ് ഒരുക്കുന്നതെന്ന് നേരത്തെ സംവിധായകന് പറഞ്ഞിരുന്നു.
നവംബറില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയുടെ നിര്‍മാണം ബിജു ജോര്‍ജ് അലക്സാണ്ടറും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ്. ചിത്രത്തിലെ മറ്റ് താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും പരിചയപ്പെടുത്തിയിട്ടില്ല. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ മാസമായിരുന്നു. ചിത്രത്തിന്റെ പേരും പുറത്തു വിട്ടിട്ടില്ല. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അനൂപ് അരങ്ങേറുന്നത്.
അതേസമയം, അതിമനോഹരം ആണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ. തുടുരം എന്ന വന്‍ ഹിറ്റിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ എസ്ഐ ലൗലജന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. രതീഷ് രവിയാണ് തിരക്കഥ. ചിത്രം നിര്‍മിക്കുന്നത് ആഷിഖ് ഉസ്മാന് ആണ്. ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും.




