ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘അജ സുന്ദരി’ തിയേറ്റർ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിൽ ‘റെജി’ എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്. ഒപിഎം സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു ആന്റണിയാണ്. ചിത്രത്തിന്റെ കഥയും എഡിറ്റിംഗും സംവിധാനവും മനു ആന്റണി തന്നെയാണ് നിർവഹിക്കുന്നത്. ആഷിഖ് അബു നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജെയ്സൺ ഫ്രാൻസിസാണ്. ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ബിജിബാൽ, ഡ്രംയുഗ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മനു ആന്റണിക്കൊപ്പം ഗീതാർത്ഥ് എ.ആറും ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയാകുന്നു. സനേത് രാധാകൃഷ്ണനാണ് അഡീഷണൽ സ്ക്രീൻപ്ലേ നിർവഹിച്ചിരിക്കുന്നത്. അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനും മിഥുൻ ചാലിശ്ശേരി ആർട്ട് ഡയറക്ഷനും കൈകാര്യം ചെയ്യുന്നു.
അബിദ് അബു, മദൻ എവിഐകെ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. നിക്സൺ ജോർജ് സൗണ്ട് ഡിസൈനും ഡാൻ ജോസ് സൗണ്ട് മിക്സിംഗും നിർവഹിക്കുന്നു. അൻവർ അലി, വിനായക് ശശികുമാർ, ഡോ. പാർവതി എന്നിവരാണ് ഗാനരചന. മഷർ ഹംസയാണ് കോസ്റ്റ്യൂം ഡിസൈൻ നിർവഹിക്കുന്നത്. റോണക്സ് സേവ്യർ മേക്കപ്പും റോബിൻ ആക്ഷൻ കൊറിയോഗ്രഫിയും കൈകാര്യം ചെയ്യുന്നു. ലിറ്റിൽ ഹിപ്പോയാണ് വിഷ്വൽ ഇഫക്ട്സ് ഒരുക്കുന്നത്. ജോജി പറക്കലാണ് കളറിസ്റ്റ്. ഷെല്ലി ശ്രീസാണ് അസോസിയേറ്റ് ഡയറക്ടർ. വിമൽ വിജയ് പ്രൊഡക്ഷൻ കൺട്രോളറും സജിത് ആർ.എം സ്റ്റിൽ ഫോട്ടോഗ്രാഫറുമാണ്. യെല്ലോടൂത്ത്സാണ് ചിത്രത്തിന്റെ ഡിസൈൻ നിർവഹിച്ചിരിക്കുന്നത്.




