Malayalam

മാത്യുവിന്റെ മാസ്സ് ത്രില്ലർ, വേറിട്ട മേക്കിങ്ങ് സ്റ്റൈൽ; മികച്ച പ്രതികരണങ്ങൾ നേടി ഉടുമ്പൻചോല വിഷൻ

മാത്യു തോമസ് നായകനായി എത്തിയ ത്രില്ലർ ചിത്രം ഉടുമ്പൻചോല വിഷൻ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്നു. ഇന്നത്തെ മാധ്യമ വാർത്താ നിർമിതിയും സെൻസേഷണലിസവും അതിന് പിന്നിലെ രാഷ്ട്രീയ-അധികാര വൈരങ്ങളുമാണ് ഈ മീഡിയ ത്രില്ലർ സിനിമയുടെ പശ്ചാത്തലം. തിയേറ്ററുകളിൽ വേറിട്ടൊരു അനുഭവം സമ്മാനിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മാത്യു തോമസ് മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഏറെ ഗൗരവമുള്ളതും മാസ് ആക്ഷൻ സാധ്യതകളുള്ളതുമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തനും സുദേവ് നായരും ശ്രീനാഥ് ഭാസിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗോപി സുന്ദറിന്റെ സ്കോറും ഗാനങ്ങളും ചിത്രത്തിന് കൂടുതൽ ഊർജം നൽകിയതായി അഭിപ്രായം ഉയരുന്നുണ്ട്. മിലിന്ദ് സോമന്‍, സിദ്ദിഖ്, ദിലീഷ് പോത്തന്‍, സുദേവ് നായര്‍, അശോകന്‍, ബാബുരാജ്, ജിനു ജോസഫ്, വിശാഖ് നായര്‍, അഭിറാം രാധാകൃഷ്ണന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഷഹീന്‍ സിദ്ദിഖ്, ഭഗത് മാനുവല്‍, ശ്രിന്ദ, നീന കുറുപ്പ് തുടങ്ങി ശ്രദ്ധേയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഛായാഗ്രഹണം – വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, സംഗീതം – ഗോപി സുന്ദര്‍, തിരക്കഥ – അലന്‍ റോഡ്നി, ക്രിയേറ്റീവ് ഡയറക്ടര്‍, വി.എഫ്.എക്‌സ്. സൂപ്പര്‍വൈസര്‍ – അഷര്‍ അമീര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ഷിഹാബ് പരപ്പറമ്പത്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍ – ജോസഫ് നെല്ലിക്കന്‍, കോസ്റ്റ്യൂം ഡിസൈന്‍ – സമീറ സനീഷ്, ആലിയ അഷര്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, സ്റ്റണ്ട് – കലൈ, കിങ്‌സണ്‍, മാഫിയ ശശി, തവസി രാജ്, കൊറിയോഗ്രഫി – ഷോബി പോള്‍രാജ്, ഗാനരചന – വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, ഫൈനല്‍ മിക്‌സ് – എം.ആര്‍. രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ – വിക്കി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിനോദ് ശേഖര്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ – സിറാസ് എം.പി., സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – കണ്ണന്‍ ടി.ജി, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ – അജ്മല്‍ ഹംസ, അര്‍ജുന്‍ ഗണേഷ്, പബ്ലിസിറ്റി ഡിസൈന്‍ – സ്‌പെല്‍ബൗണ്ട് സ്റ്റുഡിയോസ്, പി.ആര്‍.ഒ. – പ്രതീഷ് ശേഖര്‍. മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button