ChithrabhoomiMalayalamNews

‍ലിസ്റ്റിൻ സ്റ്റീഫന്റെ ‘ബേബി ഗേൾ’ സിനിമയ്ക്ക് തുടക്കം; തിരക്കഥ ബോബി-സഞ്ജയ്, സംവിധാനം അരുൺ വർമ

മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന നാൽപ്പതാമതു ചിത്രമായ ബേബി ഗേൾ ഏപ്രിൽ രണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത് വിപുലമായ ചടങ്ങോടെ ആരംഭിച്ചു. മാജിക്ക് ഫ്രെയിംസ് നിർമ്മിച്ച് മികച്ച വിജയം നേടിയ ‘ഗരുഡൻ’ എന്ന ചിത്രത്തിൻ്റെ സംവിധായകനായ അരുൺ വർമ്മയാണ് സംവിധാനം. ബോബി – സഞ്ജയ് ടീം ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
മാജിക്ക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്.

ആദ്യ ചിത്രമായ ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യൂ എന്നീ ചിത്രങ്ങൾക്കാണ് മുൻപ് ഈ കൂട്ടുകെട്ട് തിരക്കഥ ഒരുക്കിയത്. തൈക്കാട് ഗാന്ധിഭവനിൽ ചലച്ചിത്ര പ്രവർത്തകർ, സാമൂഹിക രാഷ്ടീയ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ കർമ്മവും, തിരക്കഥാകൃത്ത് സഞ്ജയ് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടായിരുന്നു തുടക്കം.

ജി. സുരേഷ് കുമാർ, എം. രഞ്ജിത്ത്, ബി. രാഗേഷ്, ദിനേശ് പണിക്കർ, കല്ലിയൂർ ശശി, ദീപു കരുണാകരൻ എന്നിവരും അഭിനേതാക്കളായ ലിജോ മോൾ, സംഗീത് പ്രതാപ്, അസീസ് നെടുമങ്ങാട്, അഭിമന്യു തിലകൻ, സെന്തിൽ, ഷാബു പ്രൗദീൻ, ബാലാജി ശർമ്മ, പ്രൊഫസർ അലിയാർ, തമ്പാനൂർ എസ്.ഐ. ശ്രീകുമാർ, കോർപ്പറേഷൻ കൗൺസിലർ ബിനു എന്നിവരുടെ സാന്നിദ്ധ്യവും ചടങ്ങിലുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button