MalayalamNews

‘കൂടൽ’ ജൂൺ 27ന് തിയറ്റുകളിൽ എത്തുന്നു; ട്രെയ്ലർ റിലീസ് ചെയ്തു

ബിബിൻ ജോർജ് നായകനായി ക്യാമ്പിംഗ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള സിനിമ ” കൂടൽ” ജൂൺ 27ന് തിയറ്റുകളിൽ എത്തുന്നു. ചിത്രത്തിന്റെ ട്രെയ്ലർ സംവിധായകനും നടനുമായ ബേസിൽ ജോസഫ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് പുറത്തിറക്കിയത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ അപരിചിതരായ കുറച്ചു പേർ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന ഒരു സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ അനുജത്തി യുടെ ആദ്യ സിനിമ ” കൂടിയായ “കൂടൽ”. സംവിധാനം ചെയ്തത് ഷാനു കക്കൂർ,ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ്. ത്രില്ലർ മോഡലിൽ ഒരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ജിതിൻ കെ വി.

ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ക്യാമറ ഷജീർ പപ്പാ. കഥ ഷാഫി എപ്പിക്കട്. കോ- റൈറ്റേഴ്‌സ് റാഫി മങ്കട , യാസിർ പറത്താക്കാട്. എഡിറ്റർ ജർഷാജ് കൊമ്മേരി. പ്രൊജക്റ്റ്‌ ഡിസൈനർ സന്തോഷ്‌ കൈമൾ. ആർട്ട്‌ അസീസ് കരുവാരകുണ്ട്.സംഗീതം സിബു സുകുമാരൻ, നിഖിൽ അനിൽകുമാർ, സുമേഷ് രവീന്ദ്രൻ , ആൽബിൻ എസ്. ജോസഫ് , പ്രസാദ് ചെമ്പ്രശ്ശേരി.

ലിറിക്‌സ് ഷിബു പുലർകാഴ്ച, കെ കൃഷ്ണൻകുട്ടി, സോണി മോഹൻ, നിഖിൽ. സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുൽനാസർ, അബി അബ്ബാസ് ഗായകർ നജിം അർഷാദ്, യാസീൻ നിസാർ, മണികണ്ഠൻ പെരുമ്പാടപ്പ്, സജീർ കൊപ്പം,അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യർ, ശില്പ അഭിലാഷ്, മീര, സാഹ്റ മറിയം,അനു തോമസ്.പ്രൊഡക്ഷൻ കൺട്രോളർ ഷൌക്കത്ത് വണ്ടൂർ. സൗണ്ട് ഡിസൈൻസ് രാജേഷ് പിഎം.
മേക്കപ്പ് ഹസ്സൻ വണ്ടൂർ കോസ്റ്റ്യൂം ആദിത്യ നാണു ചീഫ് അസോസിയേറ്റ് ഡയറക്ടർ അസിം കോട്ടൂർ അസോസിയേറ്റ് ഡയറക്ടർ മോഹൻ സി നീലമംഗലം. അസോസിയേറ്റ് ക്യാമറ ഷാഫി കൊറോത്ത്. ഓഡിയോഗ്രാഫി ജിയോ പയസ്. ഫൈറ്റ് മാഫിയ ശശി. കൊറീയോഗ്രഫി വിജയ് മാസ്റ്റർ കളറിസ്റ് അലക്സ്‌ വർഗീസ്. വി എഫ് എ ക്സ് ലൈവ് ആക്ഷൻ സ്റ്റുഡിയോ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് റബീഷ് ഉപാസന. ഓൺലൈൻ മാർക്കറ്റിംഗ് ഒപ്ര. ഡിസൈൻ | മനു ഡാവിഞ്ചി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button