കാർത്തി ഡബിൾ റോളിലെത്തി വൻ വിജയം നേടിയ സർദാർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രോലോഗ് ടീസർ റിലീസ് ചെയ്തു. ലോകേഷ് കനഗരാജ് സിനിമകളുടേത് പോലെ ചിത്രത്തിന്റെ സ്വഭാവത്തെ സൂചിപ്പിക്കാനെന്നവണ്ണം നിർമ്മിക്കപ്പെട്ട ടീസറിലെ എല്ലാ രംഗങ്ങളും ചിത്രത്തിൽ ഉൾപ്പെടില്ല എന്നാണ് റിപ്പോർട്ടുകൾ.
ടീസറിൽ ചൈനയിൽ നിന്നുള്ള സംഘട്ടന രംഗമാണ് പ്രധാനമായും കാണിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള രാഷ്ട്രീയ പ്രശനങ്ങളാണ് ഇത്തവണ ചിത്രം ചർച്ചയാക്കുന്നത്. സർദാറിലെ കാർത്തി അഭിനയിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയും ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്ന എസ്.ജെ സൂര്യയുടെ കഥാപാത്രത്തെയും ടീസർ അവസാനിക്കുമ്പോൾ കാണിക്കുന്നുണ്ട്. പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഷിക രഘുനാഥ്, മാളവിക മോഹൻ, രജിഷ വിജയൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാം സി.എസ് സംഗീത സംവിധാനം ചെയ്യുന്ന സർദാർ 2 നിർമ്മിക്കുന്നത് പ്രിൻസ് പിക്‌ചേഴ്‌സും, ഇവി എന്റെർറ്റൈന്മെന്റ്സും ചേർന്നാണ്.
.
ഓരോ സിനിമയും വ്യത്യസ്തരായ സംവിധായകർക്കൊപ്പം ചെയ്യുന്നതിൽ ശ്രദ്ധേയനായ കാർത്തി കരിയറിൽ മണിരത്നം ഒഴിച്ച് മറ്റൊരു സംവിധായകനോടൊപ്പം ആദ്യമായാണ് വീണ്ടും ഒന്നിക്കുന്നത് എന്നത് സർദാർ 2 വിന്റെ പ്രത്യേകതയാണ്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന കൈതി 2 ആണ് കാർത്തി അടുത്തതായി അഭിനയിക്കുന്ന ചിത്രം.