Malayalam

മോഹൻലാൽ പ്രത്യക്ഷപ്പെടുക പ്രഭാസിന്റെ പകുതി സമയം മാത്രം; ‘കണ്ണപ്പ’ റൺ ടൈം പുറത്ത്ജൂൺ 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്

തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രമാണ് ‘കണ്ണപ്പ’. ഒരു ബിഗ് ബജറ്റ് പീരീഡ് ഫാന്റസി ചിത്രമായി ഒരുങ്ങുന്ന സിനിമയിൽ മോഹൻലാലും പ്രഭാസും അക്ഷയ് കുമാറും ഉൾപ്പടെ ഒരു വലിയ താരനിര തന്നെ ഭാഗമാകുന്നുണ്ട്. ഇപ്പോൾ ബിഗ് ബജറ്റ് പീരീഡ് ഫാന്റസി ചിത്രത്തിന്റെ റൺ ടൈമും കഥാപാത്രങ്ങളുടെ സ്ക്രീൻ ടൈമും ചർച്ചയാവുകയാണ്. മൂന്ന് മണിക്കൂറും 10 മിനിറ്റുമായിരിക്കും സിനിമയുടെ റൺ ടൈം എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ രണ്ടാം പകുതിയിലായിരിക്കും മോഹൻലാലിന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുക. 15 മിനിറ്റ് മാത്രമായിരിക്കും ഈ കഥാപാത്രത്തിന്റെ സ്ക്രീൻ ടൈം എന്നാണ് റിപ്പോർട്ട്.

ചിത്രത്തിൽ പ്രഭാസ് 30 മിനിറ്റ് ദൈർഘ്യമുള്ള വേഷമായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്. ഈ കഥാപാത്രവും സിനിമയുടെ രണ്ടാം പകുതിയിലായിരിക്കും വരിക. 12 മിനിറ്റ് സമയമാണ് സിനിമയിലെ അക്ഷയ് കുമാറിന്റെ സ്ക്രീൻ ടൈം എന്നും സൂചനകളുണ്ട്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. ജൂൺ 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button