MalayalamNews

മമ്മൂട്ടി ചിത്രത്തിന് ശേഷം സിനിമകളിലേക്ക് വിളിച്ചിരുന്നു, പക്ഷെ വിചാരിച്ച ഓഫർ വന്നില്ല; ഇഷാനി കൃഷ്ണ

ജയറാം, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം എന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നിരുന്നത്. നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലൂവൻസറുമായ ഇഷാനി കൃഷ്ണ ആണ് കാളിദാസ് ജയറാമിന്റെ നായികയായി എത്തുന്നത്. നേരത്തെ മമ്മൂട്ടി ചിത്രം വണ്ണിൽ ഇഷാനി അഭിനയിച്ചിരുന്നു. അതായിരുന്നു ഇഷാനിയുടെ ആദ്യ ചിത്രം. വൺ എന്ന സിനിമയ്ക്ക് ശേഷം നീണ്ട ഇടവേള എടുത്താണ് ഇഷാനി വീണ്ടും അഭിനയത്തിലേക്ക് എത്തുന്നത്. നല്ല ഓഫറുകൾ ലഭിക്കാതിരുന്നതിനാലാണ് ഇത്രയും നാൾ സിനിമ ചെയ്യാതിരുന്നതെന്ന് ഇഷാനി പറഞ്ഞു. പൂജാ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

‘കുറച്ച് ഓഫറുകൾ എനിക്ക് ആ സിനിമയ്ക്ക് ശേഷം വന്നിരുന്നു. പക്ഷെ അന്ന് ഞാൻ കോളേജിൽ പഠിക്കുകയായിരുന്നു. പഠിത്തം കഴിയാൻ വേണ്ടി കാത്തിരുന്നു. ഞാൻ വിചാരിച്ച നല്ല ഓഫാറുകൾ വന്നില്ല അതുകൊണ്ടാണ് എടുക്കാതിരുന്നത്. ഇപ്പോൾ നല്ലൊരു ഓഫർ വന്നപ്പോൾ ഞാൻ എടുത്തു. എന്തെങ്കിലും ചെയ്യേണ്ട എന്ന തീരുമാനം ഉണ്ടായിരുന്നു, നല്ലതായത് കൊണ്ടാണ് ഈ സിനിമ തിരഞ്ഞെടുത്തത്,’ ഇഷാനി കൃഷ്ണ പറഞ്ഞു. അതേസമയം, 2018 എന്ന ഇൻഡിസ്‌ട്രി ഹിറ്റ് സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കുന്ന സിനിമയാണിത്.

ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്റ്ററും ജൂഡ് ആന്തണി തന്നെയാണ്. ജൂഡിനൊപ്പം അരവിന്ദ് രാജേന്ദ്രനും സിനിമയുടെ തിരക്കഥയിൽ പങ്കാളിയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിക്കുന്നത്. തുടരും എന്ന സിനിമയ്ക്കായി കാമറ ചലിപ്പിച്ച ഷാജി കുമാർ ആണ് ഈ സിനിമയുടെയും ഛായാഗ്രഹണം. ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്. ആശ ശരത്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഷഫീഖ് വി ബി എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് സനൽ ദേവ് ആണ്. ആശകൾ ആയിരം ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസേഴ്‌സ്‌ : ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : കൃഷ്ണമൂർത്തി, പ്രോജക്റ്റ് ഡിസൈനർ : ബാദുഷാ.എൻ.എം, എഡിറ്റർ : ഷഫീഖ് പി വി, ആർട്ട് : നിമേഷ് താനൂർ, കോസ്റ്റ്യൂം : അരുൺ മനോഹർ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button