ഡീയസ് ഈറെയിലൂടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് പ്രണവ് മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്. രാഹുല്‍ സദാശിവന്‍ ഒരുക്കിയ ഹൊറര്‍ ചിത്രം മേക്കിങ് കൊണ്ടും പ്രണവിന്റെ പ്രകടനം കൊണ്ടും കയ്യടി നേടിയ ചിത്രമാണ്. ഇപ്പോഴിതാ ഒടിടി റിലീസിലും ഹിറ്റായി മാറിയിരിക്കുകയാണ് ഡീയസ് ഈറെ. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഡീയസ് ഈറയിലേതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡീയസ് ഈറയ്ക്കായി പ്രണവ് മോഹന്‍ലാലിന് ലഭിച്ച പ്രതിഫലം 3.5 കോടിയാണ്.
നേരത്തെ പുറത്തിയ ഹൃദയത്തില്‍ രണ്ടരകോടിയായിരുന്നു പ്രണവിന്റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രണവ് മോഹന്‍ലാലിന്റെ സ്വത്ത് 54 കോടിയാണ്. മോഹന്‍ലാലിന്റെ മകന്‍ എന്ന നിലയില്‍ വന്നു ചേരുന്ന സ്വത്തുക്കളുടെ കണക്ക് വിവരം ലഭ്യമല്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാലിന്റെ സ്വത്ത് 427.5 കോടിയാണ്. താരപുത്രനും നടനുമാണെങ്കിലും തന്റെ വ്യക്തി ജീവിതം എന്നും സ്വകാര്യമായി ജീവിക്കുന്നതാണ് പ്രണവിന്റെ രീതി. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞാല്‍ എങ്ങോട്ടെങ്കിലും യാത്ര പോകുന്ന പതിവ് പ്രണവ് ഇപ്പോഴും തുടരുന്നു. നാളിതുവരെ ഒരു അഭിമുഖം പോലും പ്രണവ് നല്‍കിയിട്ടില്ല. ഡീയസ് ഈറെ വലിയ വിജയം നേടുമ്പോഴും പ്രണവ് എവിടേയും വന്നിരുന്നില്ല.
അതേസമയം ഒടിടി റിലീസിന് ശേഷവും കയ്യടി നേടുകയാണ് ഡീയസ് ഈറെ. ജിയോ ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ ഒടിടി എന്‍ട്രി. രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, അര്‍ജുന്‍ അജികുമാര്‍, ജയ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡീയസ് ഈറയിലൂടെ തന്നിലെ നടനെ പ്രണവ് അടയാളപ്പെടുത്തിക്കഴിഞ്ഞു. അടുത്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഏതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോള്‍.




