ChithrabhoomiMalayalam

‘ആവിഷ്കര സ്വാതന്ത്ര്യത്തിന് പരിധി വേണ്ട’ : എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് പ്രേം കുമാര്‍

മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ സംബന്ധിച്ചുയരുന്ന വിവാദത്തില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. സിനിമയുടെ കാര്യത്തില്‍ അതിരുകൾ ഇല്ലാത്ത ആവിഷ്കര സ്വാതന്ത്ര്യം വേണം, കത്രിക വയ്ക്കുന്നതില്‍ യോജിപ്പില്ലെന്ന് പ്രേം കുമാര്‍ പ്രതികരിച്ചു.

സെൻസർ കഴിഞ്ഞു പ്രദർശനത്തിന് എത്തിയ സിനിമയ്ക്കാണ് എതിർപ്പ് വന്നത്. അസഹിഷ്ണുത ഉള്ള സമൂഹം അല്ല കേരളത്തിൽ ഉള്ളത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമ പോലും ഇവിടെ ഓടിയിട്ടുണ്ട്, ആരും എതിർത്തില്ല. ഇപ്പോൾ ആണ് അസഹിഷ്ണുത കാട്ടുന്നത്. കല ലോകത്തെ ഒന്നിപ്പിക്കുന്നതാണ് അത് വെറുപ്പിന്റെ ഭാഗം അല്ലമോഹൻലാൽ ഖേദം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായിരിക്കാം. സിനിമയെ സിനിമയായി കാണാൻ പറ്റണം എന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറഞ്ഞു.

അതേ സമയം എമ്പുരാൻ റീ എഡിറ്റ് ചെയ്ത പതിപ്പിന്‍റെ പ്രദർശനം സംസ്ഥാനത്ത് പല തിയേറ്ററുകളിലും ആരംഭിച്ചു. കൊച്ചിയിലടക്കം ചില തിയേറ്ററുകളിൽ സിനിമയുടെ ഡൗൺലോഡിങ് അവസാന ഘട്ടത്തിലാണ്. 24 മാറ്റങ്ങളുമായി എത്തിയ ചിത്രം 2.08 മിനിറ്റ് കുറഞ്ഞിട്ടുണ്ട്. ചിത്രത്തിത്തിന്റെ ഓൺലൈൻ ബുക്കിങ്ങിൽ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും റീ എഡിറ്റിംഗ് ബാധിച്ചിട്ടില്ലെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button