CelebrityMalayalamNews

അച്ഛനും മകനുമായി ജയറാമും കാളിദാസും, നായിക ഇഷാനി കൃഷ്ണ; ആശകൾ ആയിരം ആരംഭിച്ചു

കുടുംബ ജീവിതത്തിന്‍റെ കഥ പറയുന്ന ‘ആശകൾ ആയിരം’ എന്ന ചിത്രം ആരംഭിച്ചു. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം കൊച്ചി കാക്കനാട്, മാവേലിപുരം ഓണം പാർക്കിൽ നടന്ന ലളിതമായ ചടങ്ങിൽ ആരംഭിച്ചു. സംവിധായകൻ സലാം ബാപ്പു സ്വിച്ചോൺ കർമം നിർവ്വഹിച്ചു. സംവിധായകൻ കണ്ണൻ താമരക്കുളമാണ് ഫസ്റ്റ് ക്ലാപ്പും നൽകിയത്. ജയറാം മകൾ മാളവികയും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. വൻ പ്രദർശനവിജയം നേടിയ ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ? എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജയറാമും മകൻ കാളിദാസും അച്ഛനും മകനുമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വലിയ ഇടവേളക്ക് ശേഷമാണ് ഇരുവരും അച്ഛനും മകനുമായി സ്ക്രീനിൽ തിരിച്ചെത്തുന്നത്. നടൻ കൃഷ്ണകുമാറിന്‍റെ മകൾ ഇഷാനി കൃഷ്ണകുമാറാണ് നായിക. ഇഷാനി മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സായ് കുമാർ, അജു വർഗീസ്, ആശ ശരത്ത്, ബൈജു സന്തോഷ്, കൃഷ്ണശങ്കർ, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കർ ഇന്ദുചൂഡൻ, ഇഷാൻ ജിംഷാദ്, നിഹാരിക, നന്ദൻ ഉണ്ണി, സൈലക്സ് ഏബ്രഹാം, ശ്യാംലാൽ ,ഗോപൻ മങ്ങാട്ട് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ജൂഡ് ആന്‍റണി ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടർ. തിരക്കഥ -അരവിന്ദ് രാജേന്ദ്രൻ – ജൂഡ് ആൻ്റണി ജോസഫ്. സംഗീതം – സനൽ ദേവ്. ഛായാഗ്രഹണം – സ്വരൂപ് ഫിലിപ്പ്. എഡിറ്റിങ്- ഷഫീഖ് വി.ബി. കലാസംവിധാനം – നിമേഷ് താനൂർ. മേക്കപ്പ് – ഹസ്സൻ വണ്ടൂർ. കോസ്റ്റ്യും – ഡിസൈൻ -അരുൺ മനോഹർ. സ്റ്റിൽസ് – ലിബിസൺ ഗോപി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. പ്രോജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കൺട്രോളർ-എൻ. എം. ബാദുഷ.പ്രൊഡക്ഷൻഎക്സിക്കുട്ടീവ് – സക്കീർ ഹുസൈൻ. പ്രൊഡക്ഷൻ മാനേജർ – അഭിലാഷ് അർജുൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. കോ പ്രൊഡ്യൂസേർസ് – ബൈജു ഗോപാലൻ – വി.സി. പ്രവീൺ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button