Hindi

ആ ചിത്രം പ്രേക്ഷകരെ അസ്വസ്ഥരാക്കി, എന്നാൽ അതിൽ ഭാഗമായതിൽ സന്തോഷം : റാണി മുഖർജി

ഷാരൂഖ് ഖാൻ, റാണി മുഖർജി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കരൺ ജോഹർ സംവിധാനം ചെയ്‌ത സിനിമയാണ് കഭി അൽവിദ നാ കെഹ്ന. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വിജയമായിരുന്നു. എന്നാൽ സിനിമയ്‌ക്കെതിരെ നിറയെ വിമർശനങ്ങളും ഉയർന്നിരുന്നു. വിവാഹേതരബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തിൽ അന്ന് നിറയെ ചോദ്യങ്ങൾ സിനിമയ്ക്ക് നേരെ ഉയർന്നിരുന്നു. വിദേശ മാർക്കറ്റുകളിൽ വലിയ വിജയമായ സിനിമ പക്ഷെ ഇന്ത്യയിൽ വലിയ ഹിറ്റിലേക്ക് കടന്നിരുന്നില്ല. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് സിനിമയിലെ പ്രധാന അഭിനേതാക്കളിൽ ഒരാളായ റാണി മുഖർജി.

ചിത്രം സ്വീകരിക്കൻ ഇന്ത്യയിലെ പ്രേക്ഷകർ അന്ന് തയ്യാറായിരുന്നില്ല എന്ന് റാണി മുഖർജി പറഞ്ഞു. പ്രേക്ഷകരുടെ സ്വന്തം ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആ സിനിമയിലൂടെ കാണിച്ചപ്പോൾ അത് വരെ അസ്വസ്ഥരാക്കി എന്നും നടി കൂട്ടിച്ചേർത്തു. ‘ഒരുപക്ഷെ ഇന്ത്യയിലെ പ്രേക്ഷകർ ആ സിനിമയെ സ്വീകരിക്കാൻ അന്ന് തയ്യാറായിരുന്നില്ല. കാലത്തിന് മുൻപേ സഞ്ചരിക്കുന്ന സിനിമകളുടെ ഭാഗമാകാൻ പറ്റുന്നതും സന്തോഷമുള്ള കാര്യമാണ്. കാരണം പിൻകാലത്ത് ആളുകൾ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രേക്ഷകരുടെയും സമൂഹത്തിന്റെയും മുന്നിലേക്ക് സത്യങ്ങൾ വിളിച്ചുപറഞ്ഞ നമ്മുടെ ഈ സിനിമയെക്കുറിച്ചും അവർ സംസാരിക്കും.

അത്തരം സിനിമകളിലൂടെ ഒരുപാട് മാറ്റങ്ങൾ ആണ് ഉണ്ടാകുന്നത്. പ്രേക്ഷകരുടെ സ്വന്തം ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആ സിനിമയിലൂടെ കാണിച്ചപ്പോൾ അത് വരെ അസ്വസ്ഥരായി. സത്യങ്ങൾ അംഗീകരിക്കാൻ നമുക്ക് മടിയാണ്. അത് സിനിമയിലൂടെ നിങ്ങൾക്ക് മുന്നിലേക്ക് എത്തുമ്പോൾ ഒരു ചെറിയ ഞെട്ടൽ തോന്നാം’, റാണി മുഖർജിയുടെ വാക്കുകൾ.അഭിഷേക് ബച്ചൻ, പ്രീതി സിന്റ, അമിതാഭ് ബച്ചൻ അർജുൻ രാംപാൽ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും വലിയ ഹിറ്റാണ്. കരൺ ജോഹർ, ശിബാനി ബതിജ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. ശങ്കർ–എഹ്‌സാൻ–ലോയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. അതേസമയം, ഇന്ന് ചിത്രത്തിന് ഒരു കൾട്ട് ഫാൻ ബേസ് ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button