ചീയേർസ് എന്റര്‍ടെയ്ന്‍മെന്റ്‌സിൻ്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമ്മിച്ച ചിത്രമാണ് ധീരൻ. നവാഗതനായ ദേവദത്ത് ഷാജി രചിച്ചു സംവിധാനം ചെയ്ത ചിത്രം ഹാസ്യത്തിനു പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സൺ നെക്സ്റ്റിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ജൂലൈ 4 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. 60-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്.’ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം ചീയേർസ് എന്റര്‍ടെയ്ന്‍മെന്റ്‌സിൻ്റെ തുടർച്ചയായ നാലാം വിജയമാണ് “ധീരൻ”. ചിരിയിലൂടെ തന്നെയാണ് ചീയേർസ് എന്റര്‍ടെയ്ന്‍മെന്റ്‌സിൻ്റെ മുൻ ചിത്രങ്ങളും വിജയം നേടിയത്.
ധീരൻ എന്ന ടൈറ്റിൽ കഥാപാത്രമായി രാജേഷ് മാധവൻ വേഷമിട്ട ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് മലയാളത്തിന്റെ വിന്റേജ് താരങ്ങളായ ജഗദീഷ്, അശോകൻ, മനോജ് കെ ജയൻ, സുധീഷ്, വിനീത് എന്നിവരാണ്. ഇവർക്കൊപ്പം ചിരിയുടെ പൊടിപൂരവുമായി ശബരീഷ് വർമ്മ, അഭിരാം രാധാകൃഷ്ണൻ എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, നായികാ വേഷം ചെയ്ത അശ്വതി മനോഹരൻ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഛായാഗ്രഹണം – ഹരികൃഷ്ണൻ ലോഹിതദാസ്, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈൽ കോയ, ശബരീഷ് വർമ്മ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.