MalayalamNews

പ്രകാശ് വർമയുടെ സംവിധാനത്തിൽ സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ

പ്രകാശ് വർമയും മോഹൻലാലും വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ടോപ്പിക്ക് ആയിരിക്കുകയാണ്. പ്രകാശ് വർമ്മയുടെ സംവിധാനത്തിൽ നിർവാണ പ്രൊഡക്ഷൻസ് നിർമിച്ച വിൻസ്മേര ജുവൽസിന്റെ പരസ്യത്തിൽ മോഹൻലാൽ ആണ് അഭിനയിച്ചിരിക്കുന്നത്. സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ എത്തിയ ഈ പരസ്യം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് പരസ്യത്തിന് എല്ലാ കോണിൽ നിന്നും ലഭിക്കുന്നത്. മോഹൻലാലിന്റെ സ്ത്രൈണ ഭാവത്തിന് മികച്ച കയ്യടികളാണ് സോഷ്യൽ മീഡിയിൽ ഉയരുന്നത്. ഇദ്ദേഹം ഏത് വേഷത്തിൽ വന്നാലും അത് മികച്ചതാക്കി മാറ്റും എന്നാണ് ആരാധകർ പറയുന്നത്.

പ്രകാശ് വർമയുടെ സംവിധാനവും കോൺസെപ്റ്റും ഒരുപോലെ പ്രശംസിക്കപ്പെടുന്നുണ്ട്. സ്റ്റീരിയോ ടൈപ്പുകളെ പൊളിച്ചെഴുതുന്ന ഇത്തരം വിഷയങ്ങളിൽ മോഹൻലാൽ എത്തുന്നതിലുള്ള സന്തോഷവും ആരാധകർ പങ്കിടുകയാണ്. ഫേസ്ബുക്കിൽ പരസ്യം പങ്കുവെച്ച് കൊണ്ട് മോഹൻ ലാലും വിൻസ്മേര ജുവൽസിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. ‘നിർവാണ ഫിലിംസിന്റെയും വിൻസ്മേര ജുവൽസിന്റെയും സംവിധായകൻ പ്രകാശ് വർമ്മയുമായുള്ള രസകരമായ ഒരു സഹകരണം ഇതാ. കേരളത്തിലും മിഡിൽ ഈസ്റ്റിലും വിൻസ്മേര ജുവൽസിന് എല്ലാ വിജയങ്ങളും ആശംസിക്കുന്നു,’ മോഹൻലാൽ പറഞ്ഞു.

അതേസമയം, ജോർജ് സാറിനെയും ബെൻസിനെയും വീണ്ടും കണ്ടത്തിലുള്ള ആവേശവും ആരാധകർക്കുണ്ട്. തരുൺ മൂർത്തി സംവിധനത്തിൽ എത്തിയ തുടരും സിനിമയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായിരുന്നു. 100 കോടി ക്ലബ്ബിലും സിനിമ ഇടം പിടിച്ചിരുന്നു. സിനിമ സൂപ്പർ ഹിറ്റായത് പോലെ വിൻസ്മേര ജുവൽസിന്റെ പരസ്യവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button