MalayalamNews

പേടിപ്പിച്ച് ചിരിപ്പിക്കാൻ വിധുവും ദീപ്തിയും എത്തുന്നു

രസകരമായ വീഡിയോകളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ള താര ദമ്പതികളായ വിധുപ്രതാപും ദീപ്തിയും പുതിയൊരു മിനി വെബ് സീരീസുമായി എത്തുകയാണ്.JSUT FOR HORROR എന്ന് പേരിട്ടിരിക്കുന്ന സീരീസിന്റെ ട്രെയിലർ പുറത്തിറങ്ങി മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടുന്നത്. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ സീരീസിൽ ഡിജിറ്റൽ വീഡിയോകളിലൂടെ ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഒരു ക്ലോക്കും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും ചിരിയുടെ മേമ്പൊടിയിൽ ഒരുക്കിയിരിക്കുന്ന ഈ സീരീസ് വൈകാതെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും.

ആദർശ് നാരായൺ സംവിധാനം ചെയ്തിരിക്കുന്ന ഈ മിനി വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത് പ്രീതി ശശിധരൻ. സുദേവ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മാളവികയും, മ്യൂസിക് അമലും നിർവഹിക്കുന്നു. വിധുപ്രതാപും, ഭാര്യയും ഒന്നിച്ചുള്ള വീഡിയോകൾക്ക് വലിയൊരു പ്രേക്ഷകർ തന്നെയുണ്ട്. അത്തരത്തിലുള്ള പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന ഒരു സീരീസ് തന്നെയായിരിക്കും JSUT FOR HORROR എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button