MalayalamNews

ഡ്യൂൺ പാർട്ട് 3 വരുന്നു ; ചിത്രത്തിന്റെ പ്രൊഡക്ഷൻ ആരംഭിച്ചു

ഡെന്നിസ് വില്ല്യനോയുടെ സംവിധാനത്തിൽ തിമോത്തി ഷലാമെറ്റ് പ്രധാന വേഷത്തിലെത്തുന്ന ഡ്യൂൺ സിനിമ പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ നിർമ്മാണം ആരംഭിച്ചു. ലോകമെങ്ങും വമ്പൻ വിജയമായി മാറിയ ആദ്യ രണ്ട് ഫ്യൂച്ചറിസ്റ്റിക്ക് സയൻസ് ഫിക്ഷൻ ചിത്രങ്ങൾ ഫ്രാങ്ക് ഹെർബെർട്ടിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു എങ്കിൽ മൂന്നാം ഭാഗം രണ്ടാം നോവലായ ഡ്യൂൺ : മിശിഹ എന്ന നോവലിന്റെ സിനിമാറ്റിക്ക് ആവിഷ്ക്കാരമാണ്.

ഡ്യൂൺ ആറ് ഓസ്കറുകളും ഡ്യൂൺ 2 അഞ്ച് ഓസ്കറുകളും നേടിയിരുന്നു. ആദ്യ രണ്ട് ചിത്ത്രങ്ങളിൽ പ്രധാന വേഷങ്ങളിലെത്തിയ തിമോത്തി ഷലാമെറ്റ്, സെൻഡായ, റെബേക്ക ഫെർഗൂസൻ, ജോഷ് ബ്രോളിൻ, ജാവിയർ ബാർടേം, ജേസൺ മാമോവ തുടങ്ങിയവർ മൂന്നാം ഭാഗത്തിലുമുണ്ടാവും.വർത്തമാന കാലത്തുനിന്നും 20000 വർഷങ്ങൾക്ക് ശേഷം സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തോടെ മനുഷ്യർ അന്യഗ്രഹങ്ങളിൽ താമസമാക്കുകയും രാജഭരണം വീണ്ടും നിലവിൽ വരുന്നതും, ബഹിരാകാശ സാചാരത്തെ സുഗമമാക്കുന്ന സ്‌പൈസ് എന്ന അമൂല്യമായ ഇന്ധനത്തിന് വേണ്ടി രാജവംശങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം.

2026 ഡിസംബറിൽ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളാണ് തല്ക്കാലം ആരംഭിച്ചിരിക്കുന്നത്. ഡൂൺ പാർട്ട് 3 എന്ന് ഔദ്യോഗികമായി പേര് തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. മുൻ ചിത്രങ്ങൾ പോലെ തന്നെ ഹാൻസ് സിമ്മർ തന്നെയാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button