ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെയും വ്യത്യസ്തമായ പ്രമേയങ്ങളില്‍ എത്തിയ സിനിമകളിലൂടേയും ശ്രദ്ധേയരായ അവാര്‍ഡ് ജേതാക്കളായ സാങ്കേതിക വിദഗ്ധര്‍ ഒന്നിക്കുന്ന പുതിയ മലയാള ചിത്രം ‘ഭൗമ’ റിലീസിന്. പ്രേക്ഷക ശ്രദ്ധ നേടിയ ‘പെന്‍ഡുലം’ എന്ന ചിത്രത്തിന് ശേഷം റെജിന്‍ എസ്. ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയരായ സാങ്കേതിക പ്രവര്‍ത്തകരാണ് ഒന്നിക്കുന്നത്. ക്രിസ്റ്റോ സേവ്യര്‍ സംഗീതവും എം. ആര്. രാജാകൃഷ്ണന് ശബ്ദമിശ്രണവും അപ്പുണ്ണി സാജന് പ്രൊഡക്ഷന്‍ ഡിസൈനും ജയദേവന് ചക്കാടത്ത് സൗണ്ട് ഡിസൈനും ശരണ്‍ വേലായുധന് ഛായാഗ്രഹണവും സൂരജ് ഇ. എസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ലിജു പ്രഭാകറാണ് കളറിസ്റ്റ്. ഭാവന റിലീസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിക്കുന്നത്.
വിനീത്, ദിലീഷ് പോത്തന്, സാഗര്‍ സൂര്യ, രേവതി ശര്‍മ്മ, അതിഥി ബാലന്, മധുപാല്‍, ലെന, മോക്ഷ സെന്‍ഗുപ്ത, മെറിന് ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫര്‍ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടന്, സജിന്‍ ചെറുകയില്‍, പ്രവീണ, നില്‍ജ, ജെയ്ന്‍ ആന്‍ഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിന് ജമീല, നൗഷാദ്, സെന്തില്‍, ഭഗത് മാനുവല്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. ആറ്റസ് ഫിലിംസിന്റെ ബാനറില്‍ ബസം കാദിയാര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത് റെജിന്‍ എസ് ബാബുവാണ്.ചിത്രത്തിലേതായി എത്തിയ ഏറെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.
ക്യാരക്ടര്‍ പോസ്റ്ററുകളും ശ്രദ്ധ നേടി കഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. എക്സി.പ്രൊഡ്യൂസര്‍: ഡാനിഷ് കെ.എ, പ്രൊഡക്ഷന്‍ കണ്ട്രോളര്: ജോബ് ജോര്‍ജ്ജ്, കഥ: ഡോണി കടമ്മനിട്ട, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണന്, മേക്കപ്പ്: റോണി വെള്ളത്തൂവല്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സ്റ്റണ്ട്: കലൈ കിങ്സണ്‍, ആര്‍ട്ട് ഡയറക്ടര്‍: സിബിന് വര്‍ഗ്ഗീസ്, സ്റ്റില്‍സ്: ജിതിന് എസ് ബാബു, പബ്ലിസിറ്റി ഡിസൈന്‍: മാ മി ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്സ്, പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.




