Malayalam

‘പാര്‍വതിയും ഉണ്ണിമായയും സീരിയസായിട്ടുള്ള ആളുകളാണെന്ന് വെറുതെ തെറ്റിദ്ധരിച്ചു’; ലാല്‍ ജോസ്

പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തിയ 50 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രമാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’.പാര്‍വതി തിരുവോത്ത്, സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ, വിജയരാഘവന്‍, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംവിധായകന്‍ ലാല്‍ ജോസും ചിത്രത്തില്‍ അഭിനയിച്ചിരിന്നു. ഫൊറന്‍സിക് ഡോക്ടറുടെ വേഷമായിരുന്നു ലാല്‍ ജോസിന്.ഇപ്പോഴിതാ ചിത്രത്തിന്റെ സക്‌സസ് മീറ്റില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

‘രണ്ടോ മൂന്നോ തവണയാണ് ഷഹദിനെ കണ്ടിട്ടുള്ളത്. പിന്നെ സിനിമയില്‍ എന്നെ അഭിനയിക്കാന്‍ വിളിച്ചു. ഞാന്‍ ചെന്നപ്പോള്‍ പാര്‍വതിയുടെ കൂടെയൊക്കെയാണ് അഭിനയിക്കുന്നത്. പാര്‍വതിയും ഉണ്ണിമായയും എനിക്ക് കുറച്ച് പേടിയുള്ള ആള്‍ക്കാരാണ്. ഇത്തിരി സീരിയസ് ആള്‍ക്കാരാണ് രണ്ടു പേരും. നമ്മള്‍ കണ്ടിട്ടുള്ള ഒരു ഇമേജും കേട്ടിട്ടുള്ള ഇമേജൊക്കെ വെച്ചിട്ടായിരിക്കും. അത് തെറ്റാണെന്ന് മനസിലായി. അന്ന് അവിടെ വന്നപ്പോഴും മനസിലായി. അതുകൊണ്ട് ഇവരുടെ കൂടെ അഭിനയിക്കുമ്പോള്‍ ശരിയായില്ലെങ്കില്‍ വല്ല ചീത്തയും വിളിക്കുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു.

കുറച്ച് വര്‍ഷമായി തനിക്ക് സിനിമകളൊന്നും ഇല്ലായിരുന്നുവെന്നും എല്ലാവരും തന്നെ മറന്നു പോയെന്ന് വിചാരിച്ച സമയത്താണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനിലേക്ക് ഷഹദ് തന്നെ വിളിച്ചതെന്നും ലാല്‍ ജോസ് വ്യക്തമാക്കി. ലോക, ആര്‍ഡിഎക്‌സ് പോലെയുള്ള സിനിമകളുടെ സംവിധായകരെ താന്‍ പരിപാടിയില്‍ വെച്ചിട്ടാണ് ആദ്യമായി നേരിട്ട് കാണുന്നത്. ഒരുപാട് സന്തോഷം തോന്നുന്നുണ്ട്, നാലഞ്ചു വര്‍ഷമായി ഒരു സിനിമ ചെയ്തിട്ട്. കുറച്ച് വിസ്മരിക്കപ്പെട്ട് ഇരിക്കുന്ന ഒരാളായിരുന്നു, അപ്പോഴാണ് ഒരു ദിവസം കുറെ കോളുകള്‍ വരുന്നത്. ഷഹദിനോട് ഞാന്‍ നന്ദി പറയുകയാണ്. കാരണം ആളുകള്‍ ആദ്യം എന്നെ മനസിലാക്കിയില്ല. പിന്നെ സ്‌ക്രീനില്‍ എന്റെ ശബ്ദം കേട്ട്, ലോകപ്രശസ്തമായ വൃത്തികെട്ട ശബ്ദം കൊണ്ട് എന്നെ തിരിച്ചറിഞ്ഞു’.- അദ്ദേഹം തമാശ രൂപേണ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button