Celebrity

വലുതായപ്പോൾ അച്ഛൻ അകലം പാലിക്കാൻ തുടങ്ങി; ആ ദിവസങ്ങൾ വല്ലാതെ വിഷമിപ്പിച്ചിരുന്നു; അനിഷ്‌മ

തനിക്ക് സിനിമയോട് ഇത്രയധികം പ്രിയം തോന്നാൻ പ്രധാന കാരണം തന്റെ അച്ഛനാണെന്ന് നടി അനിഷ്‌മ വ്യക്തമാക്കുന്നു. കമൽഹാസന്റെ കടുത്ത ആരാധകനായ അച്ഛൻ തന്നെ എല്ലാ സിനിമകൾക്കും ഒപ്പം കൊണ്ടുപോകുമായിരുന്നു. എന്നാൽ, അച്ഛൻ സിനിമയെ കേവലം വിനോദമായി കണ്ടപ്പോൾ താൻ അതിനെ പാടെ വേറൊരു രീതിയിലാണ് കണ്ടതെന്നും, മകൾ സിനിമയിലേക്ക് വരുമെന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം ശരിക്കും ഷോക്കായിപ്പോയെന്നും താരം ഓർക്കുന്നു. അച്ഛനുമായുള്ള ആത്മബന്ധത്തെക്കുറിച്ചും, മകൾ വലുതായപ്പോൾ അദ്ദേഹം പാലിച്ച അകലം തനിക്ക് ഉണ്ടാക്കിയ സങ്കടങ്ങളെക്കുറിച്ചും താരം തുറന്നുപറയുന്നു. സുധീറിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘വാസ്തവത്തില്‍ എനിക്ക് സിനിമയോടുള്ള പ്രിയം തോന്നാന്‍ തന്നെ കാരണം എന്റെ അച്ഛനാണ്. അച്ഛന്‍ ഒരു വലിയ കമല്‍ ഹാസന്‍ ഫാനാണ്, എല്ലാ സിനിമകള്‍ക്കും എന്നെ കൊണ്ടു പോകും. പക്ഷേ അദ്ദേഹം സിനിമയെ എന്റര്‍ടൈന്‍മെന്റ് ആയി കണ്ടതുപോലെയല്ല ഞാന്‍ കണ്ടത് എന്നറിഞ്ഞപ്പോള്‍ സര്‍പ്രൈസ് അല്ല, ഷോക്കാകുകയായിരുന്നു. ചെറുപ്പം മുതലേ അച്ഛനുമായി നല്ല അടുപ്പമാണ്, എന്തും പങ്കുവയ്ക്കുന്ന നല്ല വൈബുള്ള അച്ഛനാണ് എന്ന് എന്റെ സുഹൃത്തുക്കള്‍ വരെ പറയാറുണ്ട്. പക്ഷേ ഒരു പ്രായം കഴിഞ്ഞപ്പോള്‍ അച്ഛന്‍ ഒരു അകലം പാലിച്ചു. വലിയ കുട്ടിയായി, ഇനി അച്ഛന്റെ മടിയിലൊന്നും ഇരിക്കാന്‍ പാടില്ല എന്ന് വീട്ടിലുള്ളവരും പറയും. പക്ഷേ എനിക്കത് വല്ലാത്ത പ്രയാസമായിരുന്നു.

ഞാന്‍ അതിന് സമ്മതിക്കില്ല, അച്ഛനെ ഇറുക്കി കെട്ടിപ്പിടിച്ച് ഒരുപാട് ഉമ്മ വയ്ക്കും. പക്ഷേ അച്ഛന്‍ പണ്ടത്തെ പോലെ അത്രയ്ക്ക് അങ്ങ് തൊട്ട് സംസാരിക്കാത്തത് എനിക്ക് സങ്കടമാണ്. എന്നെ സംബന്ധിച്ച് എനിക്കാ ഫിസിക്കല്‍ ടച്ചും വേണം. എത്ര വേണ്ട എന്ന് പറഞ്ഞാലും അച്ഛനെയും മുത്തശ്ശനെയും എല്ലാം ഞാന്‍ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാറുണ്ട്- അനിഷ്മ അനില്‍ കുമാര്‍ പറഞ്ഞു. അനിഷ്മയുടേതായി ഒടുവില്‍ പുറത്തിയ മൊതരാത്രി തമിഴ്‌നാട്ടില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയ അനിഷ്‌മ പിന്നീട് ചെയ്ത തമിഴ് സിനിമകൾ എല്ലാം സൂപ്പർഹിറ്റ് ആയിരുന്നു. സിറൈ, യൂത്ത്, മൊതരാത്രി എന്നീ സിനിമകളുടെ വിജയത്തിളക്കത്തിലാണ് അനിഷ്‌മ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button