Celebrity

ലിപ് ഫില്ലർ ചെയ്ത് വീർത്ത് തടിച്ച മുഖം; ഉർഫി ജാവേദിന്‍റെ വീഡിയോയില്‍ ഞെട്ടി ആരാധകര്‍

വ്യത്യസ്തമായ വസ്ത്രധാരണയിലൂടെയും മേക്കപ്പിലൂടെയും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകാറുള്ള ഇൻഫ്ലുവൻസറാണ് ഉർഫി ജാവേദ്. നിരവധി ഫോളോവേഴ്സ് ഉള്ള ഇവർ ഇപ്പോൾ സ്വന്തം ശരീരത്തിൽ മാറ്റം വരുത്തികൊണ്ടുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. തന്റെ ചുണ്ടുകളിൽ ലിപ് ഫില്ലർ ചെയ്ത് മാറ്റം വരുത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഉർഫി.ചുണ്ടുകളിൽ ഉണ്ടായിരുന്ന ഫില്ലർ അലിയിക്കുന്നതിനായി ഡോക്ടർ കുത്തിവയ്ക്കുന്നതിന്റെയും ഇതിനെ തുടർന്ന് വേദനയോടെ നീരുവച്ച് ചുവന്നു തടിച്ച ചുണ്ടുകളുടെയും കവിളുകളുടെയും ദൃശ്യങ്ങൾ വിഡിയോയിൽ ഉണ്ട്. ഇതു കണ്ടാൽതന്നെ വേദന തോന്നുമെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

‘ഇതൊരു ഫിൽട്ടറല്ല, എന്റെ ഫില്ലറുകൾ സ്ഥാനം മാറിപ്പോയി, അതുകൊണ്ട് അവ ഞാന്‍ ലയിപ്പിക്കാൻ തീരുമാനിച്ചു. ഇത് എനിക്ക് വീണ്ടും ലഭിക്കും പക്ഷേ, അവ സ്വാഭാവികമായി വേണം. ഫില്ലറുകൾ വേണ്ടെന്ന് ഞാൻ പറയുന്നില്ല. പക്ഷെ ഇവയെ അലിയിച്ചു കളയുന്നത് വേദനാജനകമാണ്. ഫില്ലറുകൾ ചെയ്യുന്നതിന് നല്ല ഡോക്ടർ അത്യാവശ്യമാണ്. ഫാൻസി ക്ലിനിക്കുകളുള്ള പല ഡോക്ടർമാര്‍ക്കും ഒന്നും അറിയില്ല. ഒടുവിൽ ഞാൻ ഡോക്ടർ റിക്സനെ കണ്ടെത്തി. അദ്ദേഹം ഈ മേഖലയിലെ വിദഗ്ധനാണെന്ന് ഉറപ്പിച്ചു പറയാം,’ ഉർഫി പറഞ്ഞു. വീഡിയോ ഉൾപ്പെടെ പങ്കുവച്ച ഉർഫിയുടെ ധൈര്യത്തെ പലരും അഭിനന്ദിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button