CelebrityChithrabhoomiMalayalam

‘ആ സിനിമയിലെ കഥാപാത്രമാണ് എന്റെ ജീവിതം മാറ്റി മറിച്ചത്’: ജഗദീഷ്

മലയാളികളുടെ പ്രിയ നടനന്മാരിൽ ഒരാളാണ് ജഗദീഷ് . 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ്. കോമഡി റോളുകളിലൂടെയാണ് സിനിമയിൽ ആദ്യകാലത്ത് തിളങ്ങിയത് എങ്കിലും ഇപ്പോൾ നായക കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഇന്‍ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രമാണ് തനിക്ക് ഒരുപാട് സിനിമകളിൽ നായക വേഷം ചെയ്യാൻ അവസരം ലഭിച്ചതെന്ന് നടൻ പറയുന്നു. ഏതാണ്ട് നാല്പതോളം സിനിമകളിലാണ് നായക വേഷം ചെയ്യാൻ അതിന് ശേഷം ലഭിച്ചത് എന്ന് നടൻ പറയുന്നു. ഇന്നത്തെ കാലത്തെ ഒരു സ്വഭാവ നടന്‍ കോമഡി കൂടി കൈകാര്യം ചെയ്യേണ്ടത് നിര്‍ബന്ധമാണെന്നും നടൻ കൂട്ടിച്ചേർത്തു.

‘ ഹാസ്യ രസത്തിന് ഇന്നത്തെ കാലത്ത് പരിണഗന ലഭിക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. ഇന്‍ ഹരിഹര്‍ നഗറിലെ പെര്‍ഫോമന്‍സാണ് എന്നെ നായകനായിക്കയത്. നാല്‍പതോളം സിനിമകളില്‍ ഞാന്‍ നായകനാകാന്‍ കാരണം ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടനാണ്. അപ്പുക്കുട്ടന്‍ ചെയ്തത് കോമഡിയാണ്.

ഇന്ന് ഒരു സ്വഭാവ നടന്‍ കോമഡിയും കൂടി കൈകാര്യം ചെയ്യണമെന്നത് നിര്‍ബന്ധമാണ്. ക്യാരക്റ്റര്‍ ആക്ടര്‍ എന്ന് പറയുമ്പോള്‍ അതിനകത്ത് എല്ലാ രസങ്ങളും വരും. ഏതെങ്കിലുമൊരു കംപാര്‍ട്മെന്റിലേക്ക് അദ്ദേഹത്തെ ഒതുക്കേണ്ടതില്ല. എന്നെ സംബന്ധിച്ച് ഒരു ക്യാരക്റ്റര്‍ ആക്ടര്‍ എന്ന് അറിയപ്പെടുന്നതാണ് സന്തോഷം. ഏത് ടൈപ് കഥാപാത്രങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആക്ടര്‍ എന്ന പേര് നേടിയെടുക്കുക എന്നത് നിസാരമായ കാര്യമല്ല. അതിന് വേണ്ടിയുള്ള ശ്രമത്തിലാണ് ഞാന്‍,’ ജഗദീഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button