നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ താരമാണ് പവൻ കല്യാൺ. വലിയ പ്രതീക്ഷകളോടെയാണ് ഓരോ പവൻ കല്യാൺ സിനിമകളും ആരാധകർ വരവേൽക്കുന്നത്. നടന്റെ ഏറ്റവും പുതിയ ചിത്രം’ഒജി’ തിയേറ്ററുകളിൽ ആഘോഷമാക്കുന്ന കാഴ്ച്ചയാണ് ഉള്ളത്. സാഹോ എന്ന സിനിമയിലൂടെ പ്രശസ്തനായ സുജിത് സംവിധാനം ചെയ്യ്ത ചിത്രമാണ് ‘ഒജി’. ചിത്രം ബോക്സ് ഓഫീസിൽ 200 കോടി കടന്നിരിക്കുകയാണ്. ഇപ്പോഴിതാ ഇതിനൊപ്പം മറ്റൊരു നേട്ടവും കൂടി പവൻ കല്യാണിനെ തേടി എത്തിയിരിക്കുകയാണ്. 100 കോടി ഷെയർ നേടുന്ന ആദ്യ പവൻ കല്യാൺ സിനിമ കൂടിയാണ് ഒജി.
ആദ്യ ദിനം 154 കോടി ആഗോള കളക്ഷൻ നേടിയ സിനിമ 90 കോടിയോളം ഷെയർ സ്വന്തമാക്കിയിരുന്നു. രണ്ടാം ദിവസത്തെ കളക്ഷൻ കൂടി കണക്കാക്കുമ്പോൾ സിനിമ 100 കോടി ഷെയർ പിന്നിട്ടുകഴിഞ്ഞു. നേരത്തെ സമൂഹ മാധ്യമങ്ങളിൽ 100 കോടി ഷെയർ ഇല്ലെന്ന പേരിൽ നിരവധി ട്രോളുകൾ പവൻ കല്യാണിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ നടൻ ട്രോളുകൾക്ക് മറുപടി നൽകിയിരിക്കുകയാണ്.വളരെനാളുകൾക്ക് ശേഷം പവൻ കല്യാണിന്റെ പ്രതീക്ഷയുണർത്തുന്ന സിനിമയാണിത് എന്നാണ് ആരാധകരടക്കം പറയുന്നത്. തമന്റെ പശ്ചാത്തലസംഗീതത്തിനും കയ്യടി ലഭിക്കുന്നുണ്ട്.
ഉഗ്രൻ സ്കോർ ആണ് സിനിമയ്ക്കായി തമൻ ഒരുക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് പവന്‍ കല്ല്യാണിന്‍റെ ജന്മദിനത്തില്‍ ടീസര്‍ പുറത്തുവിട്ട് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. എന്നാല്‍ പിന്നീട് പവന്‍ കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രം വൈകി. ആര്‍ആര്‍ആര്‍ എന്ന ചിത്രം നിര്‍മ്മിച്ച ഡിവിവി പ്രൊഡക്ഷന്‍ ആണ് ഈ ചിത്രം നിർമിക്കുന്നത്. പവൻ കല്യാണിന്റേതായി ഇതിനുമുമ്പ് വന്ന ചിത്രം ഹരി ഹര വീര മല്ലു ആണ്. എന്നാല്‍ സിനിമ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. ഹരി ഹര വീര മല്ലു ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 116.83 കോടി രൂപയോളം നേടിയിട്ടുണ്ട്.